കലോത്സവം വേണ്ടെന്നുവെച്ച ഉത്തരവ് വിദ്യാഭ്യാസ വകുപ്പ് നടപ്പാക്കുമെന്ന് വിദ്യാഭ്യാസമന്ത്രി

തിരുവനന്തപുരം: സ്‌കൂള്‍ കലോത്സവം വേണ്ടെന്നുവെച്ച പൊതുഭരണ വകുപ്പിന്റെ ഉത്തരവ് നടപ്പാക്കുമെന്ന് വിദ്യാഭ്യാസമന്ത്രി പ്രൊഫ.സി.രവീന്ദ്രനാഥ്. ഇക്കാര്യത്തില്‍ അഭിപ്രായ വ്യത്യാസങ്ങള്‍ ഒന്നുമില്ലെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ ദിവസമാണ് പ്രളയക്കെടുതിയെ തുടര്‍ന്ന് സംസ്ഥാനത്ത് ആഘോഷങ്ങള്‍ വേണ്ടെന്ന് സര്‍ക്കാര്‍ അറിയിച്ചത്. സംസ്ഥാന സ്‌കൂള്‍ കലോത്സവം, ഐ.എഫ്.എഫ്.കെ (ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍ ഓഫ് കേരള), ടൂറിസവുമായി ബന്ധപ്പെട്ട കലാപരിപാടികള്‍, എന്നിവ ഒഴിവാക്കി കൊണ്ടുള്ള ഉത്തരവ് പൊതുഭരണ വകുപ്പ് പുറത്തിറക്കിയിരുന്നു. ഒരു വര്‍ഷത്തേക്ക് നടത്താനിരുന്ന സര്‍ക്കാരിന്റെ എല്ലാ പരിപാടികളും റദ്ദാക്കിയിട്ടുണ്ട്.

ഇതിനെതിരെ ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ കമലും സാംസ്‌കാരിക മന്ത്രി എ.കെ.ബാലനും രംഗത്തുവന്നിരുന്നു. നേരത്തെ, കോണ്‍ഗ്രസ്സ് നേതാവ് വി എം സുധീരനും വിമര്‍ശനമുന്നയിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *