തിരുവനന്തപുരം: സ്‌കൂള്‍-സര്‍വകലാശാല യുവജനോത്സവങ്ങളും ചലച്ചിത്രോത്സവവും വേണ്ടെന്നു വെയ്ക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തെ വിമര്‍ശിച്ച് കോണ്‍ഗ്രസ്സ് നേതാവ് വി എം സുധീരന്‍ രംഗത്ത് . തെറ്റായ ഈ ശൈലി തിരുത്തിയേ മതിയാകൂ.
ഇക്കാര്യത്തില്‍ സര്‍ക്കാര്‍ എടുത്ത തീരുമാനം സമഗ്രമായി പുനഃപരിശോധിക്കണമെന്ന് സുധീരന്‍ പറഞ്ഞു. യുവതലമുറയോട് കാണിക്കുന്ന അനീതിയാണ് ഇതെന്നും സുധീരന്‍ ഫേസ്ബുക്കില്‍ കുറിച്ചു. ഇതുസംബന്ധിച്ച് അധ്യാപക സംഘടനകളും വിദ്യാര്‍ത്ഥി പ്രസ്ഥാനങ്ങളും ചലച്ചിത്ര അക്കാദമിയും മറ്റ് ബന്ധപ്പെട്ടവരുമായി ചര്‍ച്ച നടത്തി ഒരു സമവായത്തിലെത്തണമെന്നും സുധീരന്‍ വ്യക്തമാക്കി.
സുധീരന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:
മഹാദുരന്തത്തെ നേരിടുന്നതില്‍ പ്രകടമായ ജനകീയ ഐക്യത്തെ ദുര്‍ബലമാക്കുന്ന നടപടികളൊന്നും വരാതെ നോക്കാനുള്ള പ്രാഥമിക ഉത്തരവാദിത്വം സര്‍ക്കാരിന് തന്നെയാണെന്നതില്‍ സംശയമില്ല. വിവാദമാകാവുന്നതും ജനങ്ങളെ ഭിന്നിപ്പിക്കുന്നതുമായ ഒരു തീരുമാനവും വരാതിരിക്കാനുള്ള തികഞ്ഞ ജാഗ്രതയും സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടായേ മതിയാകൂ.
ഏതു നടപടിയും തീരുമാനങ്ങളും സുതാര്യമായും സമവായത്തിന്റെ അടിസ്ഥാനത്തിലുമായിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്.
എന്നാല്‍ സര്‍ക്കാര്‍ തന്നെ വിവാദങ്ങള്‍ക്കും തര്‍ക്കങ്ങള്‍ക്കും വഴിയൊരുക്കുന്ന പല തീരുമാനങ്ങളെടുക്കുന്നതും നടപടികള്‍ സ്വീകരിക്കുന്നതും തികച്ചും നിര്‍ഭാഗ്യകരമാണ്.
ഇക്കാര്യത്തില്‍ ഏറ്റവും ഒടുവിലത്തേതാണ് സ്‌കൂള്‍-സര്‍വകലാശാല യുവജനോത്സവങ്ങളും ചലച്ചിത്രോത്സവം ഉള്‍പ്പെടെയുള്ള പരിപാടികളും വേണ്ടെന്നു വയ്ക്കാനുള്ള തീരുമാനം.മന്ത്രിമാര്‍ പോലുമറിയാതെയാണ് തികച്ചും ഏകപക്ഷീയമായ രീതിയില്‍ ഈ ഉത്തരവ് വന്നത് എന്നത് അതീവ ഗൗരവത്തോടെ കാണേണ്ടിയിരിക്കുന്നു.
തെറ്റായ ഈ ശൈലി തിരുത്തിയേ മതിയാകൂ.
ഇക്കാര്യത്തില്‍ സര്‍ക്കാര്‍ എടുത്ത തീരുമാനം സമഗ്രമായി പുനഃപരിശോധിക്കുകയും വേണം.
അനാവശ്യ ആഘോഷങ്ങളും ആര്‍ഭാടങ്ങളും ഒഴിവാക്കാനുള്ള സര്‍ക്കാരിന്റെ ഉദ്ദേശശുദ്ധിയെ മാനിക്കുന്നു.
എന്നാല്‍ സ്‌കൂള്‍-സര്‍വകലാശാല യുവജനോത്സവങ്ങള്‍ വേണ്ടെന്നുവയ്ക്കുന്നത് യുവതലമുറയോട് കാണിക്കുന്ന അനീതിയാണ്. അവസര നിഷേധമാണ്.
പ്രതിഭാശാലികളായ കുട്ടികളുടെ സര്‍ഗ്ഗാത്മക കഴിവുകള്‍ പ്രകടിപ്പിക്കാന്‍ കിട്ടുന്ന ഇത്ര മഹനീയമായ അവസരം ഇല്ലാതാക്കുന്നതോ പരിമിതപ്പെടുത്തുന്നതോ അവരുടെ ഭാവിക്ക് തന്നെ ദോഷകരമാണ്. ഒരു തലമുറയോട് ചെയ്യുന്ന അനീതിയുമായിരിക്കും അത്.
മാറിയ സാഹചര്യത്തില്‍ സ്‌കൂള്‍-സര്‍വകലാശാല യുവജനോല്‍ത്സവങ്ങളും ചലച്ചിത്രോത്സവം ഉള്‍പ്പെടെയുള്ള അനിവാര്യമായും നടത്തേണ്ടതെല്ലാം എങ്ങനെ വേണം എന്നത് സംബന്ധിച്ച് അധ്യാപക സംഘടനകളും വിദ്യാര്‍ത്ഥി പ്രസ്ഥാനങ്ങളും ചലച്ചിത്ര അക്കാദമിയും മറ്റ് ബന്ധപ്പെട്ടവരുമായി ചര്‍ച്ച നടത്തി ഒരു സമവായത്തിലെത്തണം. അതിന്റെ അടിസ്ഥാനത്തില്‍ ഇതെല്ലാം നടത്തുന്നതിനുള്ള ക്രിയാത്മക തീരുമാനങ്ങളാണ് സര്‍ക്കാരിന്റെ ഭാഗത്തുനിന്നുമുണ്ടാകേണ്ടത്.
ഇതിനെല്ലാം വേണ്ട നടപടികള്‍ എത്രയും വേഗത്തില്‍ ഉണ്ടാകണമെന്നാണ് എന്റെ അഭ്യര്‍ത്ഥന.
