മലപ്പുറത്തിന് ഇനി വിശപ്പില്ല

മലപ്പുറം: ഭരണകൂടങ്ങള്‍ കാണുന്നതിന് മുമ്പ് വിശപ്പനുഭവിക്കുന്നവരെ കണ്ട് കേരള ഹോട്ടല്‍ ആന്റ് റസ്‌റ്റോറന്റ് അസോസിയേഷന്‍. വിവിധ മാതൃകകള്‍ കണ്ട മലപ്പുറത്ത് വ്യത്യസ്തമാവുകയാണ് ഈ സംഘടന. മലപ്പുറം നഗരസഭ ആദ്യമായി നടപ്പാക്കിയ ഫുഡ് ഓണ്‍ വാള്‍ എന്നതിനെ മാതൃകയാക്കിയാണ് അേേസാസിയേഷന്‍ പാവപ്പെട്ടവരുടെ വിശപ്പകറ്റുന്നത്. ജില്ല മുഴുവന്‍ ഈ മാതൃക പ്രാവര്‍ത്തികമാക്കാനുള്ള വലിയ ശ്രമമാണ് ഒരു ജില്ലാ സമ്മേളനത്തിനപ്പുറം സംഘടന ചെയ്യുന്നത്. പാവപ്പെട്ടവരെ സഹായിക്കുന്ന മനോനിലയാണ് മലപ്പുറത്തുള്ളത്. ഇതിന്റെ അടിസ്ഥാനത്തില്‍ ഹോട്ടല്‍ ആന്റ് റസ്റ്ററന്റ് അസോസിയേഷന്‍ ബന്ധപ്പെട്ട അംഗങ്ങളുടെ സ്ഥാപനങ്ങളില്‍ വിശപ്പുള്ളവര്‍ക്ക് ഭക്ഷണം നല്കുന്ന ബൃഹത് പദ്ധതിയാണ് ഒരുക്കുന്നത്.

സംഘടനയുടെ കീഴിലെ ഹോട്ടല്‍ ഉടമകള്‍ വിശക്കുന്നവര്‍ക്ക് ഒരു നേരത്തെ ഭക്ഷണം കച്ചവടത്തിനുപരി നല്കുന്നതാണ് പദ്ധതി. ഈ പദ്ധതി സംസ്ഥാന സര്‍ക്കാര്‍ മാതൃകയാക്കുന്നത് ചര്‍ച്ചയിലാണ്. ഇതിനുപരി വിലത്തകര്‍ച്ചയില്‍ കഴിയുന്ന റബര്‍, നാളികേര കര്‍ഷകരെ സഹായിക്കാനും സംഘടന പ്രത്യേക ശ്രദ്ധയൂന്നുന്നു. ആഗോള കുത്ത ഭക്ഷ്യ സംസ്‌കാരത്തെ തിരസ്‌കരിക്കാനും നാടന്‍ ഭക്ഷണ ശീലത്തെ സഹായിക്കാനും അതിനു വേണ്ട പരിശീലനം നല്കാനും സംഘടന ആസ്ഥാന മന്ദിരത്തിലൂടെ തയ്യാറാവുന്നു. ഇതിനു വേണ്ട പരിശീലനം നല്കാനുള്ള നീക്കങ്ങളും സംഘടന നടത്തുന്നു. എല്ലാ നഗരസഭകളിലും നാടന്‍ വിഭവങ്ങള്‍ പരിചയപ്പെടുത്തുന്ന വലിയ ഉത്തരവാദിത്വവും സംഘടന ഏറ്റെടുക്കുയാണ്.

Leave a Reply

Your email address will not be published. Required fields are marked *