ശബരിമല സ്ത്രീപ്രവേശനം; ബിജെപി സമുദായവത്കരിക്കുന്നുവെന്ന് മുല്ലപ്പള്ളി

തിരുവനന്തപുരം: ശബരിമല സ്ത്രീ പ്രവേശനം സംബന്ധിച്ച വിഷയത്തില്‍ ബിജെപിക്ക് ആത്മാര്‍ത്ഥതയുണ്ടെങ്കില്‍ വിധിയെ മറികടക്കാന്‍ നിയമനിര്‍മ്മാണം നടത്താന്‍ കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെടണമെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍.

ബിജെപിയും സംഘപരിവാര്‍ സംഘടനകളും വിഷയത്തെ സമുദായവത്കരിക്കുകയും രാഷ്ട്രീയവത്കരിക്കുകയുമാണെന്നും ആര്‍എസ്‌എസും ബിജെപിയുടെ കേന്ദ്ര നേതൃത്വത്തവും ആദ്യം വിധിയെ സ്വാഗതം ചെയ്തവരാണെന്നും വിധി എത്തിയതിനു ശേഷം സ്ഥിതിഗതികള്‍ എന്തുകൊണ്ട് മുഖ്യമന്ത്രി വിലയിരുത്തുന്നില്ലെന്നും മുല്ലപ്പള്ളി ചോദിച്ചു.

ശബരിമലയെ സംഘര്‍ഷഭൂമിയാക്കുവാന്‍ കോണ്‍ഗ്രസ് അനുവദിക്കില്ലെന്നും സിപിഎമ്മും ബിജെപിയും കലക്കവെള്ളത്തില്‍ മീന്‍പിടിക്കാന്‍ ശ്രമിക്കുകയാണന്നെും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Leave a Reply

Your email address will not be published. Required fields are marked *