ആലുവ: ലൈംഗീകമായി പീഡിപ്പിച്ചെന്ന പതിനെട്ടുകാരിയുടെ പരാതിയില്‍ രണ്ടാനച്ഛന് അറസ്റ്റില്‍. കുന്പളങ്ങി സ്വദേശിയായ ബിജുവാണ് അറസ്റ്റിലായത്. ആലുവയിലെ വാടക വീട്ടിലെത്തിയ പ്രതി പെണ്‍കുട്ടിയെ പീഡിപ്പിച്ചുവെന്നാണ് പരാതി.
ആലുവ സിഐ വിശാല്‍ കെ. ജോണ്‍സന്റെ നിര്‍ദേശപ്രകാരം ഈസ്റ്റ് പോലീസ് എസ്ഐ എം.എസ് ഫൈസലിന്റെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തിന് പിന്നാലെയാണ് അറസ്റ്റ്. ഭര്‍ത്താവ് മരിച്ചതിനെ തുടര്‍ന്ന് വീട്ടുജോലി ചെയ്താണ് പെണ്‍കുട്ടിയുടെ മാതാവ് ജീവിച്ചിരുന്നത്. ഇതിനിടയിലാണ് ബിജുവുമായി അടുത്ത് ആലുവയില്‍ വാടകയ്ക്ക് താമസം ആരംഭിച്ചത്. പ്രതിയെ വിശദമായി ചോദ്യം ചെയ്തുവരികയാണെന്ന് പോലീസ് അറിയിച്ചു.
