ആചാരം സംരക്ഷിക്കണമെന്ന്; ശബരിമല കര്‍മസമിതി പ്രധാന റോഡുകള്‍ ഉപരോധിക്കും

ശബരിമലയില്‍ ആചാരം സംരക്ഷിക്കണമെന്ന ആവശ്യം ഉന്നയിച്ച്‌ ശബരിമല കര്‍മസമിതിയുടെ നേതൃത്വത്തില്‍ സംസ്ഥാനത്തെ പ്രധാന റോഡുകള്‍ ഇന്ന് ഉപരോധിക്കാന്‍ തീരുമാനിച്ചു.

രാവിലെ 11 മുതല്‍ ഒരു മണിക്കൂറായിരിക്കും ഉപരോധം ഏര്‍പ്പെടുത്തുക. മറ്റു ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലും ഉപരോധം നടത്താന്‍ തീരുമാനിച്ചിട്ടുണ്ട്. 200 കേന്ദ്രങ്ങളില്‍ റോഡ് ഉപരോധിക്കുവാനാണ് നീക്കം നടക്കുന്നത്. തമിഴ്‌നാട്, കര്‍ണാടക, ആന്ധ്ര സംസ്ഥാനങ്ങളിലേക്കും പ്രതിഷേധം വ്യാപിപ്പിക്കുമെന്നാണ് സൂചന.

താലൂക്കുകള്‍ കേന്ദ്രീകരിച്ച്‌ 200 കേന്ദ്രങ്ങളില്‍ റോഡ് ഉപരോധിക്കുവാന്‍ കൊച്ചിയില്‍ ചേര്‍ന്ന ഹൈന്ദവ സംഘടനകളുടെ യോഗം കഴിഞ്ഞ ദിവസം തീരുമാനിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *