പത്തനംതിട്ട: ചേര്‍ത്തല സ്വദേശി ലിബിക്കെതിരേ പോലീസ് കേസെടുത്തു. മതവികാരം വ്രണപ്പെടുത്തിയെന്ന കുറ്റം ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. ബിജെപിയാണ് ഇവര്‍ക്കെതിരേ പരാതി നല്‍കിയത്.
ഫേസ്ബുക്കിലൂടെ മതവികാരം വ്രണപ്പെടുത്താന്‍ ശ്രമിച്ചെന്നാണ് ലിബിക്കെതിരേയുള്ള പരാതി. സുപ്രീം കോടതി വിധിയെ തുടര്‍ന്ന് കഴിഞ്ഞ ദിവസം ശബരിമല ദര്‍ശനത്തിനെത്തിയ ലിബിയെ പത്തനംതിട്ടയില്‍ നാട്ടുകാര്‍ തടഞ്ഞിരുന്നു.
