തിരുവനന്തപുരം: സോളാര്‍ കേസില്‍ വ്യക്തിഹത്യ നടത്താനുള്ള ശ്രമമെന്ന് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. ആരോപണ വിധേയര്‍ ആരും തെറ്റുകാരല്ലെന്നു പാര്‍ട്ടിക്ക് ഉറപ്പുണ്ട്. കേസെടുത്തത് പരാതിക്കാരിയുടെ വിശ്വാസ്യത പരിഗണിക്കാതെയാണെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ഉമ്മന്‍ ചാണ്ടിക്കെതിരായ പരാതി നിയമപരമായും രാഷ്ട്രീയപരമായും നേരിടുമെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു.
