ഖ​ഷോ​ഗി വ​ധം: ആ​സൂ​ത്ര​ണം സ്കൈ​പ്പി​ല്‍, നി​യ​ന്ത്രി​ച്ച​ത് രാ​ജ​കു​മാ​ര​ന്‍റെ അ​ടു​പ്പ​ക്കാ​ര​ന്‍

അ​ങ്കാ​റ: സൗ​ദി മാ​ധ്യ​മ പ്ര​വ​ര്‍​ത്ത​ക​ന്‍ ജ​മാ​ല്‍ ഖ​ഷോ​ഗി ഈ​സ്റ്റാം​ബൂ​ളി​ലെ കോ​ണ്‍​സു​ലേ​റ്റി​ല്‍ കൊ​ല്ല​പ്പെ​ട്ട​തി​നു പി​ന്നി​ല്‍ പ്ര​വ​ര്‍​ത്തി​ച്ച​ത് സൗ​ദി രാ​ജ​കു​മാ​ര​ന്‍റെ അ​ടു​ത്ത അ​നു​യാ​യി​യെ​ന്നു റി​പ്പോ​ര്‍​ട്ട്. സൗ​ദി രാ​ജ​കു​മാ​ര​ന്‍ മു​ഹ​മ്മ​ദ് ബി​ന്‍ സ​ല്‍​മാ​ന്‍റെ റോ​യ​ല്‍ കോ​ര്‍​ട്ട് മാ​ധ്യ​മ ഉ​പ​ദേ​ശ​ക​ന്‍ സൗ​ദ് അ​ല്‍ ഖ​ത്താ​നി​യാ​ണ് ഇ​ന്‍റ​ര്‍​നെ​റ്റ് വീ​ഡി​യോ കോ​ളിം​ഗ് ആ​പ്ലി​ക്കേ​ഷ​നാ​യ സ്കൈ​പ്പി​ലൂ​ടെ കൊ​ല​പാ​ത​ക​ത്തി​നു നി​ര്‍​ദേ​ശ​ങ്ങ​ള്‍ ന​ല്‍​കി​യ​തെ​ന്നാ​ണു പു​റ​ത്തു​വ​രു​ന്ന റി​പ്പോ​ര്‍​ട്ടു​ക​ള്‍.

ശ​നി​യാ​ഴ്ച ഖ​ത്താ​നി ഉ​ള്‍​പ്പെ​ടെ അ​ഞ്ച് ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​രെ സൗ​ദി പു​റ​ത്താ​ക്കി​യ​തി​നു പി​ന്നാ​ലെ​യാ​ണ് കൊ​ല​പാ​ത​കം സം​ബ​ന്ധി​ച്ച കൂ​ടു​ത​ല്‍ വി​വ​ര​ങ്ങ​ള്‍ വെ​ളി​പ്പെ​ടു​ന്ന​ത്. സൗ​ദി രാ​ജ​കു​ടും​ബ​ത്തി​ലെ അം​ഗ​ങ്ങ​ളാ​യ നി​ര​വ​ധി പേ​രെ ത​ട​വി​ലാ​ക്കി​യ​തി​നു പി​ന്നി​ലും ല​ബ​നീ​സ് പ്ര​ധാ​ന​മ​ന്ത്രി​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​യ​തി​നു പി​ന്നി​ലും പ്ര​വ​ര്‍​ത്തി​ച്ച​ത് ഖ​ത്താ​നി ത​ന്നെ​യാ​ണെ​ന്നാ​ണ് വി​ദേ​ശ ര​ഹ​സ്യാ​ന്വേ​ഷ​ണ ഏ​ജ​ന്‍​സി​ക​ള്‍ ന​ല്‍​കു​ന്ന സൂ​ച​ന.

2017-ലാ​ണ് ല​ബ​നീ​സ് പ്ര​ധാ​ന​മ​ന്ത്രി​യാ​യി​രു​ന്ന സാ​ദ് അ​ല്‍ ഹ​രി​രി​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​യ​ത്. ഇ​ദ്ദേ​ത്തെ ചോ​ദ്യം ചെ​യ്യു​ന്ന​തി​നും മ​ര്‍​ദി​ക്കു​ന്ന​തി​നും നേ​തൃ​ത്വം ന​ല്‍​കി​യ​ത് ഖ​ത്താ​മി​യാ​ണെ​ന്ന് എ​ട്ട് ന​യ​ത​ന്ത്ര ഉ​ദ്യോ​ഗ​സ്ഥ​ര്‍ തു​റ​ന്നു​സ​മ്മ​തി​ച്ച​താ​യി വാ​ര്‍​ത്താ ഏ​ജ​ന്‍​സി​യാ​യ റോ​യി​ട്ടേ​ഴ്സ് റി​പ്പോ​ര്‍​ട്ട് ചെ​യ്തു. പി​ന്നീ​ട് ഫ്രാ​ന്‍​സ് ഇ​ട​പെ​ട്ടാ​ണു ഹ​രി​രി​യെ മോ​ചി​പ്പി​ച്ച​ത്. അ​ന്ന് പാ​ശ്ചാ​ത്യ രാ​ഷ്ട്ര​ങ്ങ​ള്‍ സൗ​ദി​യു​ടെ പ​ങ്കി​നെ തു​റ​ന്നു വി​മ​ര്‍​ശി​ച്ചി​ല്ലെ​ങ്കി​ലും ഖ​ഷോ​ഗി​യു​ടെ തി​രോ​ധാ​ന​ത്തി​ല്‍ ശ​ക്ത​മാ​യ നി​ല​പാ​ട് സ്വീ​ക​രി​ച്ച​തോ​ടെ​യാ​ണ് സൗ​ദി​ക്കു മു​ട്ടു​മ​ട​ക്കേ​ണ്ടി​വ​ന്ന​ത്.

ഖ​ഷോ​ഗി ഈ​സ്റ്റാം​ബൂ​ളി​ലെ കോ​ണ്‍​സു​ലേ​റ്റി​ല്‍ കൊ​ല്ല​പ്പെ​ട്ട ദി​വ​സം കോ​ണ്‍​സു​ലേ​റ്റി​ല്‍​നി​ന്ന് സൗ​ദി രാ​ജ​കു​മാ​ര​ന്‍റെ ഓ​ഫീ​സി​ലേ​ക്കും യു​എ​സി​ലേ​ക്കും ന​ട​ത്തി​യ ഫോ​ണ്‍​കോ​ളു​ക​ളു​ടെ പ​ട്ടി​ക തു​ര്‍​ക്കി പ​ത്രം പു​റ​ത്തു​വി​ട്ടി​രു​ന്നു. രാ​ജ​കു​മാ​ര​ന്‍റെ വി​ദേ​ശ​യാ​ത്ര​ക​ളി​ല്‍ അ​ദ്ദേ​ഹ​ത്തെ അ​നു​ഗ​മി​ക്കാ​റു​ള്ള സം​ഘ​ത്തി​ലെ അം​ഗ​മാ​യ മാ​ഹ​ര്‍ അ​ബ്ദു​ള്‍ അ​സീ​സ് മു​ട്രെ​ബാ​ണ് ഫോ​ണ്‍ കോ​ളു​ക​ള്‍ ന​ട​ത്തി​യ​തെ​ന്ന് പ​ത്രം പ​റ​ഞ്ഞു. മു​ട്രെ​ബ് സൗ​ദി കോ​ണ്‍​സു​ലേ​റ്റി​ല്‍ എ​ത്താ​നി​ട​യാ​യ സാ​ഹ​ച​ര്യ​ത്തെ​ക്കു​റി​ച്ച്‌ ബ​ന്ധ​പ്പെ​ട്ട​വ​ര്‍ വി​ശ​ദീ​ക​ര​ണം ന​ല്‍​കു​ന്നി​ല്ല.

മു​ഹ​മ്മ​ദ് ബി​ന്‍ സ​ല്‍​മാ​നെ ഭ​യ​ന്ന് ഒ​രു​വ​ര്‍​ഷം മു​ന്പ് അ​മേ​രി​ക്ക​യി​ല്‍ അ​ഭ​യം തേ​ടി​യ ഖ​ഷോ​ഗി വാ​ഷിം​ഗ്ട​ണ്‍ പോ​സ്റ്റി​ന്‍റെ കോ​ള​മി​സ്റ്റാ​യി​രു​ന്നു. ഒ​ക്ടോ​ബ​ര്‍ ര​ണ്ടു മു​ത​ലാ​ണ് അ​ദ്ദേ​ഹ​ത്തെ കാ​ണാ​താ​യ​ത്. ഖ​ഷോ​ഗി​യു​ടെ അ​പ്ര​ത്യ​ക്ഷ​മാ​ക​ലു​മാ​യി യാ​തൊ​രു ബ​ന്ധ​വു​മി​ല്ലെ​ന്നാ​ണ് അ​ന്നു​മു​ത​ല്‍ സൗ​ദി പ​റ​ഞ്ഞി​രു​ന്ന​ത്. എ​ന്നാ​ല്‍, ഉ​റ്റ സു​ഹൃ​ത്ത് അ​മേ​രി​ക്ക ഉ​ള്‍​പ്പെ​ടെ ലോ​ക രാ​ജ്യ​ങ്ങ​ളി​ല്‍ നി​ന്നു​ള്ള ക​ടു​ത്ത സ​മ്മ​ര്‍​ദ​ത്തെ തു​ട​ര്‍​ന്ന് ഖ​ഷോ​ഗി​യെ വ​ധി​ച്ച​താ​യി സൗ​ദി സ​മ്മ​തി​ച്ചി​രു​ന്നു. ഒൗ​ദ്യോ​ഗി​ക വാ​ര്‍​ത്താ ചാ​ന​ലി​ലൂ​ടെ​യാ​ണ് സൗ​ദി ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി​യ​ത്.

Leave a Reply

Your email address will not be published. Required fields are marked *