ബത്തേരി: വയനാട്ടില്‍ ചന്ദനം കടത്താന്‍ ശ്രമിച്ച മൂന്നു പേരെ വനംവകുപ്പ് ഫ്ലയിംഗ് സ്ക്വാഡ് കസ്റ്റഡിയിലെടുത്തു. ഇവരില്‍നിന്ന് 26 കിലോ ചന്ദനത്തടി പിടികൂടി. ബത്തേരിക്കടുത്ത് മന്ദംകൊല്ലിയില്നിന്നാണ് ഇവരെ പിടികൂടിയത്.
