ശബരിമല ക്ഷേത്രത്തിന്‍റെ ഉടമസ്ഥാവകാശം തിരികെ ലഭിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് മലയരയ മഹാസഭ സുപ്രീംകോടതിയിലേക്ക്

ശബരിമല ക്ഷേത്രത്തിന്‍റെ ഉടമസ്ഥാവകാശം തിരികെ ലഭിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് മലയരയ മഹാസഭ സുപ്രീംകോടതിയിലേക്ക് . മലയരനായിരുന്നു അയ്യപ്പന്‍ എന്നും അയ്യപ്പന്‍റെ സമാധിസ്ഥലമാണ് ശബരിമല എന്നും ബ്രാഹ്മണര്‍ തങ്ങളുടെ ആചാരവും ക്ഷേത്രവും തട്ടിയെടുത്തതാണെന്നും ഐക്യ മലയരയ മഹാസഭ സംസ്ഥാന ജനറല്‍ സെക്രട്ടറി പി കെ സജീവ് പറഞ്ഞു .അയ്യപ്പന്‍ സമാധിദിവസം മാതാപിതാക്കള്‍ക്കു കൊടുത്ത വാക്ക് അനുസരിച്ച്‌ എല്ലാ വര്‍ഷവും മകരസംക്രമ ദിവസം ആകാശത്ത് ജ്യോതിയായി പ്രത്യക്ഷപ്പെടുമെന്നാണ്പറഞ്ഞിരുന്നത് .മലയരയര്‍ പൊന്നമ്ബലമേട്ടില്‍ മകരസംക്രമ ജ്യോതി തെളിയിച്ചിരുന്നു എന്നാല്‍ അവിടെ നിന്നെല്ലാം ആട്ടിയോടിച്ചു എന്നും സജീവ് വ്യക്തമാക്കി .

ശബരിമലയിലേക്ക് പോകുന്ന സ്ത്രീകള്‍ പോകുന്ന കാര്യത്തില്‍ സ്ത്രീ പുരുഷ അന്തരം മലയരയ മഹാസഭ കാണിക്കുന്നില്ല കാരണം ശബരി എന്ന സ്ത്രീ മലയോര വിഭാഗത്തില്‍ പെട്ടവരായിരുന്നു എന്നും സമുദായത്തില്‍പ്പെട്ട യുവതികള്‍ ആരും തന്നെ നിലവില്‍ ശബരിമല ദര്‍ശനത്തിന് പോകാറില്ല എന്നും പി കെ സജീവ് പറഞ്ഞു .

Leave a Reply

Your email address will not be published. Required fields are marked *