ശ്രീനഗര്‍: ജമ്മുകാഷ്മീരില്‍ ഏറ്റുമുട്ടലില്‍ രണ്ടു തീവ്രവാദികളെ സൈന്യം വധിച്ചു. ശ്രീനഗറിലെ നൗഗാമിലായിരുന്നു ഏറ്റുമുട്ടല്‍. തീവ്രവാദികളില്‍നിന്നും ആയുധങ്ങളും സ്ഫോടകവസ്തുക്കളും പിടിച്ചെടുത്തു.
നാട്ടുകാര്‍ ആരും ഏറ്റുമുട്ടല്‍ സ്ഥലത്തേക്കു പ്രവേശിക്കരുതെന്ന് സൈന്യം മുന്നറിയിപ്പ് നല്കി. കഴിഞ്ഞ ദിവസം തീവ്രവാദികളുമായി ഏറ്റുമുട്ടല്‍ നടന്ന സ്ഥലത്ത് സ്ഫോടനം ഉണ്ടായി ആറു നാട്ടുകാര്‍ കൊല്ലപ്പെട്ടിരുന്നു.
