ദില്ലി: നീരവ് മോദിയുടെ ഹോങ്കോംഗിലെ 255 കോടിയുടെ ആസ്തി എന്‍ഫോഴ്‌സ്‌മെന്റ് കണ്ടുകെട്ടി. ലോജിസ്റ്റിക്‌സ് കമ്ബനിയുടെ ഹോങ്കോംഗിലെ ഓഫീസില്‍ നിന്നാണ് വജ്രാഭരണങ്ങള്‍ ഉള്‍പ്പെടയുളളവ പിടിച്ചെടുത്തത്. കളളപ്പണ നിരോധന നിയമപ്രകാരമാണ് നടപടി.
തന്റെയും കുടുംബാംഗങ്ങളുടേയും നിയന്ത്രണത്തിലുളള വ്യാജ കമ്ബനികളുടെ പേരില്‍ ബാങ്കില്‍ നിന്ന് 6,400 കോടി രൂപയുടെ വായ്പയെടുത്ത് വിദേശത്തേക്ക് കടത്തിയ കുറ്റത്തിനും എന്‍ഫോഴ്‌സ്‌മെന്റ് നീരവ് മോദിക്കെതിരെ കേസ് എടുത്തിട്ടുണ്ട്. ദുബായിയിലെ നീരവ് മോദിയുടെ കമ്ബനികളില്‍ നിന്ന് ഹോങ്കോംഗിലേക്ക് അയച്ച വജ്രാഭരണങ്ങളും മറ്റുമാണ് ഇപ്പോള്‍ പിടിച്ചെടുത്തത്.
അതേസമയം യുകെയില്‍ നിന്ന് നീരവ് മോദിയെ തിരികെയെത്തിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ശ്രമം തുടരുകയാണ്. ഇതിനിടയില്‍ ഇന്റര്‍പോള്‍ നീരവ് മോദിക്കെതിരെ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചിട്ടുണ്ട്. പഞ്ചാബ് നാഷണല്‍ ബാങ്ക് തട്ടിപ്പുകേസിലെ പ്രതികളായ മെഹുല്‍ ചോസ്‌കിക്കും അനന്തരവന്‍ നീരവ് മോദിക്കുമെതിരെ വിവിധ വകുപ്പുകള്‍ പ്രകാരം വേറെയും കേസുകളുണ്ട്.
