അമിത് ഷാ ദേശീയ രാഷ്ട്രീയത്തിലെ ഗുണ്ടയാണെന്ന് ജി.സുധാകരന്‍

കണ്ണൂര്‍: അമിത് ഷാ ദേശീയ രാഷ്ട്രീയത്തിലെ ഗുണ്ടയാണെന്ന് പരിഹസിച്ച്‌ പൊതുമരാമത്ത് മന്ത്രി ജി.സുധാകരന്‍. കണ്ണൂരില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകവെയായിരുന്നു അമിത് ഷായ്‌ക്കെതിരേ രൂക്ഷ പരാമര്‍ശം നടത്തിയത്.

ജനാധിപത്യ രീതിയില്‍ അധികാരത്തില്‍ വന്ന സര്‍ക്കാരിനെ താഴെയിറക്കുമെന്ന് പറഞ്ഞ അദ്ദേഹത്തിന്റെ പ്രസ്താവന അദ്ദേഹം പോലും അംഗീകരിക്കാന്‍ വഴിയില്ല. ചുമ്മാവന്ന് വിടുവായടിക്കുമ്ബോള്‍ ഇത് കേരളമാണെന്ന് ഓര്‍ക്കണമെന്നും അദ്ദേഹം പറഞ്ഞു. വലിയ അധോലോക സിനിമകളിലെ ഗുണ്ടയെപ്പോലെയാണ് അമിത് ഷായുടെ പെരുമാറ്റമെന്നും ജി.സുധാകരന്‍ ആരോപിച്ചു.

Leave a Reply

Your email address will not be published. Required fields are marked *