ബാര്‍കോഴക്കേസില്‍ തുടരന്വേഷണ റിപ്പോര്‍ട്ട് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് മുന്‍ ധനമന്ത്രി കെ.എം.മാണി നല്കിയ ഹര്‍ജിയിലായിരുന്നു കോടതി ഉത്തരവ്.
കേസ് മൂന്നു തവണ അന്വേഷിച്ച് തെളിവില്ലെന്ന് കണ്ടെത്തിയതാണ്. കേസില്‍ തുടര്‍ അന്വേഷണം വേണമെന്നു പറയുന്നത് മൗലികാവകാശങ്ങളുടെ ലംഘനമാണെന്നും ചൂണ്ടിക്കാട്ടിയാണ് മാണി ഹൈക്കോടതിയെ സമീപിച്ചത്. ഹര്‍ജി നവംബര്‍ 15ന് വീണ്ടും പരിഗണിക്കും.
മാണിയെ കുറ്റവിമുക്തനാക്കിയ റിപ്പോര്‍ട്ട് വിജിലന്‍സ് കോടതി തള്ളിയിരുന്നു. ഡിസംബര്‍ പത്തിന് മുന്‍പ് തുടര്‍നടപടികള്‍ക്കുള്ള അനുമതി ഹാജരാക്കാനും കോടതി നിര്‍ദേശിച്ചു.
മാണിയെ കുറ്റവിമുക്തനാക്കി കേസില്‍ അന്വേഷണ സംഘം സമര്‍പ്പിച്ച മൂന്നാമത്തെ റിപ്പോര്‍ട്ട് തള്ളിയ കോടതി തുടര്‍ നടപടികള്‍ സ്വീകരിക്കാന്‍ സര്‍ക്കാരിന്റെ പ്രത്യേക അനുമതി വാങ്ങാന്‍ വിജിലന്‍സിനെ ചുമതലപ്പെടുത്തുകയായിരുന്നു.
ബാര്‍ കോഴക്കേസില്‍ തുടരന്വേഷണം വൈകുന്നതിനെതിരെ ഭരണപരിഷ്കാര കമ്മീഷന് ചെയര്മാന് വി.എസ്. അച്യുതാനന്ദനും ഹൈക്കോടതിയെ സമീപിച്ചിരുന്നു. കേസില്‍ തുടര്‍ നടപടികള്‍ സ്വീകരിക്കാന്‍ സര്‍ക്കാരിന്റെ അനുമതി വാങ്ങണമെന്ന വിജിലന്‍സ് കോടതി ഉത്തരവ് ചോദ്യം ചെയ്തായിരുന്നു വി.എസിന്റെ ഹര്‍ജി.
ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് പൂട്ടിക്കിടക്കുന്ന ബാറുകള്‍ തുറക്കാന്‍ ഒരുകോടി രൂപ മാണി കോഴവാങ്ങിയെന്ന് ബാറുടമ ബിജു രമേശിന്റെ ആരോപണമാണ് കേസിനാസ്പദമായ സംഭവം.
