തിരഞ്ഞെടുപ്പ് കമ്മീഷനില്‍ ഒഴിവ്

തിരുവനന്തപുരം : തിരവനന്തപുരം സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്റെ തിരുവനന്തപുരം ഓഫീസില്‍ ഡ്രൈവര്‍ തസ്തികയിലെ ഒരു ഒഴിവിലേക്ക് ഡപ്യൂട്ടേഷന്‍ വ്യവസ്ഥയില്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. സംസ്ഥാന സര്‍ക്കാര്‍ വകുപ്പുകള്‍ (സെക്രട്ടേറിയറ്റ് ഉള്‍പ്പെടെ) പൊതുമേഖലാ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ സമാന തസ്തികയില്‍ ജോലി ചെയ്യുന്ന ജീവനക്കാരില്‍ നിന്ന് വകുപ്പ് തലവന്‍ മുഖേന, സര്‍വീസ് ചട്ടപ്രകാരമുള്ള അപേക്ഷ സെക്രട്ടറി, സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍, കോര്‍പ്പറേഷന്‍ കോംപ്ലക്‌സ്, എല്‍.എം.എസ് ജംഗ്ഷന്‍, വികാസ് ഭവന്‍ പി.ഒ, തിരുവനന്തപുരം 695 033 വിലാസത്തില്‍ 2016 ജനുവരി 20 നകം ലഭിക്കണം.

Leave a Reply

Your email address will not be published. Required fields are marked *