ഉപഭോക്തൃ വാരാചരണം : സപ്ലൈകോ ഉപഭോക്താക്കള്‍ക്ക് സമ്മാനപദ്ധതി

തിരുവനന്തപുരം : ഉപഭോക്തൃവാരാചരണത്തോടനുബന്ധിച്ച് സപ്ലൈകോ ഉപഭോക്താക്കളില്‍ നിന്നും അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും സ്വീകരിക്കുന്നു. മികച്ച നിര്‍ദ്ദേശത്തിന് ഡിപ്പോതലത്തില്‍ സമ്മാനം നല്‍കും. ഉപഭോക്താക്കള്‍ക്ക് അഭിപ്രായം രേഖപ്പെടുത്താനായി നിര്‍ദ്ദിഷ്ട മാതൃകയിലുള്ള ഫോറം ഡിസംബര്‍ 17 മുതല്‍ 23 വരെ തെരഞ്ഞെടുത്ത സപ്ലൈകോ വില്പനശാലകളില്‍ ലഭിക്കും. കൂടാതെ ഡിസംബര്‍ 17 മുതല്‍ 23 വരെ തെരഞ്ഞെടുത്ത സപ്ലൈകോ സൂപ്പര്‍ മാര്‍ക്കറ്റുകളില്‍ നിന്ന് ഏറ്റവും കൂടുതല്‍ തുകയ്ക്ക് സാധനങ്ങള്‍ വാങ്ങുന്ന ഉപഭോക്താവിന് പ്രത്യേക സമ്മാനവും നല്‍കും. ഡിസംബര്‍ 24 ന് തെരഞ്ഞെടുത്ത സപ്ലൈകോ വില്പനശാലകളില്‍ കണ്‍സ്യൂമര്‍ അവര്‍ ആചരണത്തോടനുബന്ധിച്ച് സമ്മാനം വിതരണം ചെയ്യും. ഓരോ ഡിപ്പോയിലും രണ്ട് സൂപ്പര്‍ മാര്‍ക്കറ്റുകളെയാണ് ഇതിനായി തെരഞ്ഞെടുക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *