തിരുവനന്തപുരം: കേരളത്തില്‍ തുലാമഴ ശക്തിയാര്‍ജിക്കുന്നു. തുലാവര്‍ഷത്തിന്റെ വരവറിയിച്ചുകൊണ്ട് കേരളത്തിന്റെ വിവിധ ഇടങ്ങളിലും തമിഴ്‌നാട്ടിലെ ചിലപ്രദേശങ്ങളിലും ഇന്നലെ ശക്തമായ മഴ പെയ്തു. തുലാമഴ ശക്തിയാര്‍ജ്ജിക്കുന്ന പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ ആറ് ജില്ലകളില്‍ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
കൊല്ലം, പത്തനംതിട്ട, ഇടുക്കി, പാലക്കാട്, മലപ്പുറം, തിരുവനന്തപുരം എന്നീജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ഈ മാസം ഏഴുവരെ സംസ്ഥാനത്ത് കനത്ത മഴ ലഭിക്കുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പ്രവിചിക്കുന്നത്. ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദത്തിന് സാധ്യതയുള്ളതായും പ്രവചനം ഉണ്ട്.
