ബ​ന്ധു​നി​യ​മ​നം: ജ​ലീ​ലി​നെ​തി​രെ സ​മ​ഗ്ര​മാ​യ അ​ന്വേ​ഷ​ണം വേ​ണ​മെ​ന്ന് ചെ​ന്നി​ത്ത​ല

തി​രു​വ​ന​ന്ത​പു​രം: യോ​ഗ്യ​ത ഭേ​ദ​ഗ​തി ചെ​യ്ത് മ​ന്ത്രി കെ.​ടി. ജ​ലീ​ല്‍ ബ​ന്ധു​വി​ന് നി​യ​മ​നം ത​ര​പ്പെ​ടു​ത്തി എ​ന്ന ആ​രോ​പ​ണ​ത്തെ​ക്കു​റി​ച്ച്‌ സ​മ​ഗ്ര​മാ​യ അ​ന്വേ​ഷ​ണം ന​ട​ത്ത​ണ​മെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല. ജ​ലീ​ല്‍ പി​തൃ​സ​ഹോ​ദ​ര പു​ത്ര​ന് സം​സ്ഥാ​ന ന്യൂ​ന​പ​ക്ഷ വി​ക​സ​ന ധ​ന​കാ​ര്യ കോ​ര്‍​പ്പ​റേ​ഷ​നി​ല്‍ ജ​ന​റ​ല്‍ മാ​നേ​ജ​രാ​യി വി​ദ്യാ​ഭ്യാ​സ യോ​ഗ്യ​ത​യി​ല്‍ മാ​റ്റം വ​രു​ത്തി നി​യ​മ​നം ന​ല്‍​കി​യെ​ന്ന ഗു​രു​ത​ര​മാ​യ ആ​രോ​പ​ണ​മാ​ണ് ഉ​യ​ര്‍​ന്നി​രി​ക്കു​ന്ന​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

കോ​ര്‍​പ്പ​റേ​ഷ​നി​ലെ ജ​ന​റ​ല്‍ മാ​നേ​ജ​ര്‍ ത​സ്തി​ക​യ്ക്ക് ബി​രു​ദ​ത്തി​നൊ​പ്പം എം​ബി​എ (മാ​ര്‍​ക്ക​റ്റിം​ഗ് ഫി​നാ​ന്‍​സ്), സി​എ, സി​എ​സ്, ഐ​സി​ഡ​ബ്ല്യു​എ ഇ​വ​യി​ല്‍ ഏ​തെ​ങ്കി​ലും ഒ​ന്ന് വേ​ണ​മെ​ന്നാ​ണ് 2013 ലെ ​സ​ര്‍​ക്കാ​ര്‍ ഉ​ത്ത​ര​വ്. എ​ന്നാ​ല്‍ 2016 ഓ​ഗ​സ്റ്റി​ല്‍ യോ​ഗ്യ​ത​യി​ല്‍ മാ​റ്റം വ​രു​ത്തി. ബി​ടെ​ക്കി​നൊ​പ്പം ബി​സി​ന​സ് അ​ഡ്മി​നി​സ്ട്രേ​ഷ​നി​ല്‍ പി​ജി ഡി​പ്ലോ​മ എ​ന്ന യോ​ഗ്യ​ത​യും കൂ​ട്ടി​ച്ചേ​ര്‍​ത്തു. ഇ​ത് സം​ബ​ന്ധി​ച്ച്‌ ജ​ലീ​ലി​ന്‍റെ ഫേ​സ്ബു​ക്ക് പോ​സ്റ്റും സം​ശ​യം ഉ​ണ​ര്‍​ത്തു​ന്ന​താ​ണെ​ന്നും ചെ​ന്നി​ത്ത​ല പ​റ​ഞ്ഞു.

2016ല്‍ ​ന​ട​ന്ന ഇ​ന്‍റ​ര്‍​വ്യൂ​വി​ല്‍ പ​ങ്കെ​ടു​ത്ത​വ​രി​ല്‍ യോ​ഗ്യ​ത ഉ​ള്ള​വ​ര്‍ ഇ​ല്ലാ​തി​രു​ന്ന​തി​നാ​ല്‍ 2018ല്‍ ​ബ​ന്ധു​വി​നെ നി​ര്‍​ബ​ന്ധ​പൂ​ര്‍​വ്വം ക്ഷ​ണി​ച്ചു വ​രു​ത്തി ഡെ​പ്യൂ​ട്ടേ​ഷ​നി​ല്‍ നി​യ​മ​നം ന​ല്‍​കു​ക​യാ​യി​രു​ന്നു എ​ന്നാ​ണ് ഫേ​സ്ബു​ക്ക് പോ​സ്റ്റി​ല്‍ മ​ന്ത്രി പ​റ​യു​ന്ന​ത്. കു​റ്റ​സ​മ്മ​ത​മാ​യി ഇ​തി​നെ കാ​ണേ​ണ്ടി​വ​രും. അ​തി​നാ​ല്‍ ഇ​തി​നെ​ക്കു​റി​ച്ചെ​ല്ലാം വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം ന​ട​ത്ത​ണ​മെ​ന്നും ചെ​ന്നി​ത്ത​ല കൂ​ട്ടി​ച്ചേ​ര്‍​ത്തു.

Leave a Reply

Your email address will not be published. Required fields are marked *