ചെറുവിമാനങ്ങള്‍ ആകാശത്തുവെച്ച്‌ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ പൈലറ്റ് മരിച്ചു

ഒട്ടാവ: കാനഡയിലെ ഒട്ടാവയില്‍ ചെറുവിമാനങ്ങള്‍ ആകാശത്തുവെച്ച്‌ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഒരു വിമാനത്തിലെ പൈലറ്റ് മരിച്ചു. ഒട്ടാവയില്‍ നിന്ന് 30 കിലോമീറ്റര്‍ പടിഞ്ഞാറ് മക് ഗീ സൈഡ് റോഡിലാണ് അപകടം നടന്നത്. ഞായറാഴ്ച രാവിലെയായിരുന്നു സംഭവം.

പരിശീലനപ്പറക്കല്‍ നടത്തുകയായിരുന്ന സെസ്‌ന വിമാനവും രണ്ട് യാത്രക്കാരുമായി പോയ 11 സീറ്റുകളുള്ള ചെറു യാത്രാ വിമാനവുമാണ് കൂട്ടിയിടിച്ചത്. സെസ്‌ന വിമാനത്തിന്റെ പൈലറ്റാണ് മരിച്ചത്.

സെസ്‌ന വിമാനം ചെറു യാത്രാ വിമാനത്തിന്റെ അടിഭാഗത്ത് വന്നിടിക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. സംഭവത്തെക്കുറിച്ച്‌ അന്വേഷിക്കുമെന്ന് ട്രാന്‍സ്‌പോര്‍ട്ട് കാനഡ വക്താവ് അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *