ശബരിമല നട തുറക്കാന്‍ ഒരുങ്ങുന്നു; മാധ്യമ പ്രവര്‍ത്തകരെ സന്നിധാനത്തേക്ക് കടത്തി വിട്ടു

ശബരിമല: ശബരിമല നട ഇന്ന് തുറക്കാനിരിക്കെ മാധ്യമ പ്രവര്‍ത്തകരെ സന്നിധാനത്തേക്ക് കടത്തി വിടുന്നു.

രാവിലെ ഒന്‍പത് മുതലാണ് സന്നിധാനത്തേക്ക് മാധ്യമപ്രവര്‍ത്തകരെ കടത്തി വിടാന്‍ തുടങ്ങിയത്. കനത്ത സുരക്ഷയാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്.

ഐഡന്റിറ്റി കാര്‍ഡ്, മറ്റ് അനുബന്ധ വിവരങ്ങള്‍ എന്നിവ പരിശോധിച്ചതിനു ശേഷമായിരിക്കും മാധ്യമപ്രവര്‍ത്തകരെ സന്നിധാനത്തേക്ക് കടത്തി വിടുക. മുമ്ബ് രാവിലെ എട്ടു മുതല്‍ മാധ്യമങ്ങള്‍ക്ക് സന്നിധാനത്തേക്ക് പ്രവേശിക്കാമെന്നായിരുന്നു അറിയിച്ചിരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *