ശബരിമല സന്നിധാനത്തെ ഗസ്റ്റ് ഹൗസുകള്‍ പൂട്ടാന്‍ നിര്‍ദ്ദേശിച്ച്‌ പൊലീസ്

ശബരിമല: ശബരിമല സന്നിധാനത്തെ ഗസ്റ്റ് ഹൗസുകള്‍ പൂട്ടാന്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. ദേവസ്വം, ജലവിഭവ വകുപ്പ് ,വൈദ്യുതി വകപ്പ്, വനം വകുപ്പ് എന്നിവയുടെ ഗസ്റ്റ് ഹൗസുകളാണ് പൂട്ടാന്‍ പൊലീസ് നിര്‍ദ്ദേശിച്ചിരിക്കുന്നത്. ഗസ്റ്റ് ഹൗസുകളില്‍ ആരെയും താമസിക്കാന്‍ അനുവദിക്കില്ലെന്നും പൊലീസ് അറിയിച്ചിട്ടുണ്ട്.

അതേസമയം, ശബരിമല നട ഇന്ന് തുറക്കാനിരിക്കെ മാധ്യമ പ്രവര്‍ത്തകരെ സന്നിധാനത്തേക്ക് കടത്തി വിട്ടു തുടങ്ങി. രാവിലെ ഒന്‍പത് മുതലാണ് സന്നിധാനത്തേക്ക് മാധ്യമപ്രവര്‍ത്തകരെ കടത്തി വിടാന്‍ തുടങ്ങിയത്. കനത്ത സുരക്ഷയാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്.

ഐഡന്റിറ്റി കാര്‍ഡ്, മറ്റ് അനുബന്ധ വിവരങ്ങള്‍ എന്നിവ പരിശോധിച്ചതിനു ശേഷമായിരിക്കും മാധ്യമപ്രവര്‍ത്തകരെ സന്നിധാനത്തേക്ക് കടത്തി വിടുന്നത്. മുമ്ബ് രാവിലെ എട്ടു മുതല്‍ മാധ്യമങ്ങള്‍ക്ക് സന്നിധാനത്തേക്ക് പ്രവേശിക്കാമെന്നായിരുന്നു അറിയിച്ചിരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *