കൊച്ചി: ശബരിമലയില്‍ ക്ഷേത്ര നടത്തിപ്പുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ ഇടപെടാന്‍ സര്‍ക്കാരിന് അവകാശമില്ലെന്ന് ഹൈക്കോടതി. അതേസമയം ക്രമാസമാധാനവുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ സര്‍ക്കാരിന് ഇടപെടാമെന്നും കോടതി വ്യക്തമാക്കി. സന്നിദാനത്ത് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ സര്‍ക്കാരിന് അവകാശമില്ലെന്ന് ചൂണ്ടിക്കാട്ടി ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചിരുന്നു.
ഇതേ തുടര്‍ന്നാണ് ക്ഷേത്രത്തിന്റെ ദൈനംദിന കാര്യങ്ങളില്‍ ഇടപെടാന്‍ സര്‍ക്കാരിന് അധികാരമില്ലെന്ന് ഹൈക്കോടതി നിര്‍ദേശിച്ചത്. മാത്രമല്ല സര്‍ക്കാര്‍ ദേവസ്വം ബോര്‍ഡിനോട് ഓരോ കാര്യങ്ങളും ആജ്ഞാപിക്കരുതെന്നും കോടതി നിര്‍ദേശിച്ചു.
