ശ്രീധരന്‍പിള്ളയെ വെട്ടിലാക്കി തന്ത്രി കണ്ഠര് രാജീവര്; നിയമോപദേശം തേടിയിട്ടില്ല, ക്ഷോഭത്തോടെ തന്ത്രി…

ശബരിമല: സന്നിധാനത്ത് സ്ത്രീകള്‍ പ്രവേശിച്ചാല്‍ നടയടക്കുന്നതുമായി ബന്ധപ്പെട്ട പരാമര്‍ശത്തില്‍ വെട്ടിലായി ബിജെപി പിഎസ് ശ്രീധരന്‍ പിള്ള. “തന്ത്രി സമൂഹത്തിന് ഇന്ന് കൂടുതല്‍ വിശ്വാസം ബിജെപിയിലുണ്ട്. അല്ലെങ്കില്‍ അതിന്റെ സംസ്ഥാന അധ്യക്ഷനിലുണ്ട്. ആ സമയത്ത് അദ്ദേഹം വിളിച്ച കൂട്ടത്തില്‍ ഒരാള്‍ ഞാനായിരുന്നു. അദ്ദേഹം അസ്വസ്ഥനായിരുന്നു. ഞാന്‍ വിളിച്ച അവസരത്തില്‍ പറഞ്ഞു. തിരുമേനീ, തിരുമേനി ഒറ്റയക്കല്ല. പതിനായിരക്കണക്കിനാളുകളും കൂടെയുണ്ടാകും. ഇത് കോടതിയലക്ഷയത്തില്‍ നില്‍ക്കില്ല.കോടതി വിധി ലംഘിച്ച തിരുമേനി ഒറ്റയ്ക്കല്ല കോടതിലക്ഷ്യം നില്‍ക്കില്ല” .

എന്നായിരുന്നു കോഴിക്കോട് യുവമോര്‍ച്ചയുടെ പരിപാടിയില്‍ നടത്തിയ പ്രസംഗത്തില്‍ തന്ത്രിയെ പരാമര്‍ശിച്ചുകൊണ്ട് ശ്രീധരന്‍ പിള്ള പ്രസംഗിച്ചത്. എന്നാല്‍ എങ്ങിനെയൊരു ഉപദേശം താന്‍ തേടിയിട്ടില്ലെന്ന വാദവുമായി തന്ത്രി കണ്ഠര് രാജീവര് രംഗത്തെത്തുകയായിരുന്നു. ശബരിമലയില്‍ യുവതികള്‍ പ്രവേശിച്ചാല്‍ നട അടയ്ക്കുന്നത് സംബന്ധിച്ച്‌ താന്‍ ആരോടും നിയമോപദേശം തേടിയിട്ടില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.

യുവതികള്‍ സന്നിധാനത്തിന് അടുത്തുവരെ എത്തിയ സാഹചര്യത്തിലാണ് തന്ത്രി നട അടച്ചിടുന്ന കാര്യം ഫോണില്‍ വിളിച്ച്‌ ചര്‍ച്ച ചെയ്തതെന്ന് അദ്ദേഹം അവകാശപ്പെട്ടിരുന്നു. മാധ്യമങ്ങളോട് സംസാരിക്കുന്നതിന് വിലക്കുണ്ടായതിവനാല്‍ കനത്ത പോലീസ് സുരക്ഷയിലായിരുന്നു തന്ത്രി മാധ്യമങ്ങളോട് പ്രതികരിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *