പിണറായി വിജയന്‍ കേരള സ്റ്റാലിന്‍, ധൈര്യമുണ്ടെങ്കില്‍ ശ്രീധരന്‍ പിള്ളയെ നാളെ അറസ്റ്റ് ചെയ്യട്ടെ: പി.കെ. കൃഷ്ണദാസ്

തിരുവനന്തപുരം: പിണറായി സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച്‌ ബി.ജെ.പി ദേശീയ നിര്‍വാഹക സമിതി അംഗം പി.കെ. കൃഷ്ണദാസ്. കസബ പൊലീസ് ശ്രീധരന്‍ പിള്ളയ്ക്ക് മേല്‍ ചുമത്തിയത് കള്ളക്കേസാണ്. അഭിപ്രായ സ്വാതന്ത്ര്യം കവരുന്ന സ‌ര്‍ക്കാരാണ് കേരളത്തിലുള്ളത്. പിണറായി കേരള സ്റ്റാലിനായി മാറുകയാണ്. ധൈര്യമുണ്ടെങ്കില്‍ ശ്രീധരന്‍ പിള്ളയെ നാളെ അറസ്റ്റ് ചെയ്യട്ടെ. അയ്യപ്പ ഭക്ത‌ര്‍ക്ക് ശബരിമല സന്ദര്‍ശിക്കാന്‍ പിണറായിയുടെ വാറോല വേണ്ടെന്നും കൃഷ്ണദാസ് പറഞ്ഞു.

യുവമോര്‍ച്ച സമ്മേളനത്തില്‍ ദുരുദ്ദേശപരമായ പ്രസംഗം നടത്തിയെന്ന് പറഞ്ഞ് ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കസബ പൊലീസ് ശ്രീധരന്‍ പിള്ളക്കെതിരെ കേസെടുത്തത്. മതസ്പര്‍ദ്ധ ലക്ഷ്യം വച്ചുള്ള പ്രസംഗമാണെന്നും ശ്രീധരന്‍ പിള്ളക്കെതിരെ നടപടി എടുക്കണമെന്നും ആവശ്യപ്പെട്ട് കൊച്ചി,​ കോഴിക്കോട് ജില്ലകളിലും പൊലീസിന് പരാതി ലഭിച്ചിരുന്നു.തനിക്കെതിരെയുള്ള കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ശ്രീധരന്‍ പിള്ള സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി ചൊവാഴ്ച് പരിഗണിക്കുന്നതിനാല്‍ ശ്രീധരന്‍ പിള്ളയുടെ അറസ്റ്റ് അതുവരെ ഉണ്ടാകില്ലായെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *