സനല്‍കുമാര്‍ കൊലപാതകം: പ്രതിയ്ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്ന് മന്ത്രി കടകംപള്ളി

തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ കൊല്ലപ്പെട്ട സനല്‍കുമാറിന്റെ കേസില്‍ പ്രതിയെ ഉടന്‍ അറസ്റ്റ് ചെയ്യുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. പൊലീസ് സേനയ്ക്ക് കളങ്കമാണ് ഡിവൈഎസ്പി ഉണ്ടാക്കിയത്. ആരുമായും ഏത് കക്ഷിയുമായും ബന്ധമുണ്ടായാലും പ്രതിയ്ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്നും മന്ത്രി വ്യക്തമാക്കി. കൊല്ലപ്പെട്ട സനല്‍കുമാറിന്‍റെ വീട് സന്ദര്‍ശിക്കുകയായിരുന്നു അദ്ദേഹം.

സനല്‍കുമാറിന്‍റെ കുടുംബത്തിന് ധന സഹായം നല്‍കുന്നതടക്കമുള്ള ഉചിതമായ തീരുമാനം അടുത്ത ക്യാമ്ബിനിറ്റല്‍ എടുക്കുമെന്നും മന്ത്രി വ്യക്തമാക്കി.

അതേസമയം സനല്‍ കുമാര്‍ കൊലക്കേസില്‍ നീതികിട്ടും വരെ തെരുവില്‍ സമരം നടത്തുമെന്ന് സനലിന്‍റെ കുടുംബം പറഞ്ഞു. സനല്‍കുമാര്‍ മരിച്ച്‌ അഞ്ച് ദിവസം കഴിയുമ്ബോഴും പ്രതിയായ ഡിവൈഎസ്പി ഹരികുമാറിനെ പൊലീസ് പിടികൂടാത്തതില്‍ പ്രതിഷേധിച്ചാണ് തീരുമാനം.

Leave a Reply

Your email address will not be published. Required fields are marked *