കാ​ഷ്മീ​രി​ല്‍ ഏ​റ്റു​മു​ട്ട​ല്‍: സു​ര​ക്ഷാ സേ​ന ജ​യ്ഷെ മു​ഹ​മ്മ​ദ് തീ​വ്ര​വാ​ദി​യെ വ​ധി​ച്ചു; ഒ​രു പോ​ലീ​സു​കാ​ര​ന് പരിക്ക്

ശ്രീ​ന​ഗ​ര്‍: ജ​മ്മു കാ​ഷ്മീ​രി​ല്‍ സു​ര​ക്ഷാ സേ​ന​യു​മാ​യു​ണ്ടാ​യ ഏ​റ്റു​മു​ട്ട​ലി​ല്‍ ജ​യ്ഷെ മു​ഹ​മ്മ​ദ് തീ​വ്ര​വാ​ദി കൊ​ല്ല​പ്പെ​ട്ടു. വെ​ടി​വ​യ്പി​ല്‍ ഒ​രു പോ​ലീ​സു​കാ​ര​നു പ​രി​ക്കേ​റ്റു. ഇ​യാ​ളു​ടെ പ​രി​ക്ക് ഗു​രു​ത​ര​മ​ല്ലെ​ന്നു പോ​ലീ​സ് അ​റി​യി​ച്ചു.

ദ​ക്ഷി​ണ കാ​ഷ്മീ​രി​ലെ ത്രാ​ലി​ല്‍ വെ​ള്ളി​യാ​ഴ്ച രാ​വി​ലെ​യാ​ണ് ഏ​റ്റു​മു​ട്ട​ല്‍ ആ​രം​ഭി​ച്ച​ത്. ഏ​റ്റു​മു​ട്ട​ല്‍ ന​ട​ന്ന സ്ഥ​ല​ത്തു​നി​ന്ന് വ​ന്‍​തോ​തി​ല്‍ ആ​യു​ധ​ങ്ങ​ളും സ്ഫോ​ട​ക വ​സ്തു​ക്ക​ളും പി​ടി​ച്ചെ​ടുത്തു.

സി​ആ​ര്‍​പി​എ​ഫും സ്പെ​ഷ​ല്‍ ഓ​പ്പ​റേ​ഷ​ന്‍​സ് ഗ്രൂ​പ്പും ഏ​റ്റു​മു​ട്ട​ലി​ല്‍ പ​ങ്കെ​ടു​ത്തു. മേ​ഖ​ല​യി​ല്‍ ഇ​ന്‍റ​ര്‍​നെ​റ്റ്, മൊ​ബൈ​ല്‍ സേ​വ​ന​ങ്ങ​ള്‍ വി​ച്ഛേ​ദി​ച്ചി​രി​ക്കു​ക​യാ​ണ്.

Leave a Reply

Your email address will not be published. Required fields are marked *