നട അടയ്ക്കുന്നതിന് ശ്രീധരന്‍പിള്ളയോട് അഭിപ്രായം ചോദിച്ചിട്ടില്ലെന്ന് കണ്ഠരര് രാജീവരുടെ വിശദീകരണം

തിരുവനന്തപുരം : ആചാരലംഘനമുണ്ടായാല്‍ ശബരിമല ക്ഷേത്രനട അടയ്ക്കുന്നതിനെക്കുറിച്ച്‌ ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷന്‍ ശ്രീധരന്‍ പിള്ളയോട് അഭിപ്രായം തേടിയിട്ടില്ലെന്നു തന്ത്രി കണ്ഠര് രാജീവര് ദേവസ്വം ബോര്‍ഡിനെ അറിയിച്ചു. തന്ത്രി അഭിപ്രായം തേടിയതായി പി.എസ്.ശ്രീധരന്‍പിള്ളയുടെ വെളിപ്പെടുത്തലിനെത്തുടര്‍ന്ന് വെള്ളിയാഴ്ചയ്ക്കകം വിശദീകരണം നല്‍കാന്‍ തന്ത്രി കണ്ഠര് രാജീവരോട് ദേവസ്വം ബോര്‍ഡ് കമ്മിഷണര്‍ ആവശ്യപ്പെട്ടിരുന്നു.

എഴുതി നല്‍കിയ വിശദീകരണത്തിലാണ് ശ്രീധരന്‍ പിള്ളയുടെ വെളിപ്പെടുത്തല്‍ രാജീവര് നിഷേധിച്ചത്. കോഴിക്കോട് നടന്ന യുവമോര്‍ച്ച യോഗത്തില്‍ പ്രസംഗിക്കുമ്ബോഴാണ് ആചാര ലംഘനമുണ്ടായാല്‍ നട അടച്ചിടുന്നതിനെപ്പറ്റി തന്ത്രി തന്നോട് ആലോചിച്ചിരുന്നതായി വി.എസ്.ശ്രീധരന്‍ പിള്ള പറഞ്ഞത്. തന്റെ നിര്‍ദ്ദേശപ്രകാരമാണു നട അടച്ചിടുമെന്നു തന്ത്രി പറഞ്ഞതെന്നും അദ്ദേഹം വെളിപ്പെടുത്തിയിരുന്നു. ഇത് വിവാദമായതിനെത്തുടര്‍ന്നാണ് ദേവസ്വം ബോര്‍ഡ് വിശദീകരണം ആവശ്യപ്പെട്ടത്.

Leave a Reply

Your email address will not be published. Required fields are marked *