ബ്രക്‌സിറ്റ്: ബ്രിട്ടനില്‍ ഗതാഗത മന്ത്രി ജോ ജോണ്‍സണ്‍ രാജിവെച്ചു

ലണ്ടന്‍: യുറോപ്യന്‍ യൂണിയനില്‍ നിന്ന് പുറത്ത് പോകാനുള്ള ബ്രിട്ടന്റെ തീരുമാനത്തില്‍ പ്രതിഷേധിച്ച്‌ ഗതാഗതമന്ത്രി ജോ ജോണ്‍സണ്‍ രാജിവച്ചു. യൂണിയനില്‍ നിന്ന് പുറത്ത് പോകാനുള്ള തീരുമാനം വലിയ അബദ്ധമാണെന്ന് ജോ ജോണ്‍സണ്‍ പറഞ്ഞു.

യൂറോപ്യന്‍ യൂണിയനില്‍ നിന്ന് പുറത്തേക്ക് വരുമ്ബോള്‍ നല്‍കിയ ഉറപ്പുകളൊന്നും പാലിക്കപ്പെട്ടിട്ടില്ലെന്നും രണ്ടാം ലോക മഹായുദ്ധത്തിന് സമാനമായ പ്രതിസന്ധിയാണ് ഇപ്പോള്‍ ബ്രിട്ടന്‍ നേരിടുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

2016ല്‍ നടന്ന ഹിതപരിശോധനയില്‍ യൂറോപ്യന്‍ യൂണിയനില്‍ ബ്രിട്ടന്‍ തുടരണമെന്ന് ജോണ്‍സണ്‍ വാദിച്ചിരുന്നു. സമാന ആവശ്യം ഉയര്‍ത്തി ജോണ്‍സണിന്റെ സഹോദരനും മുന്‍ വിദേശകാര്യ സെക്രട്ടറിയുമായിരുന്നു ബോറിസും തന്റെ പദം രാജിവെച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *