ജിദ്ദ> ഏറണാകുളം ജില്ലയിലെ ഹൈജിന്‍സ് – ലീലാമ്മ ഹൈജിന്‍സ് ദമ്ബതികളുടെ മകളും, തൃശൂര്‍ ജില്ല സ്വദേശി വി.എം. ജസ്റ്റിന്‍ന്റെ ഭാര്യയുമായിരുന്ന അപര്‍ണ്ണ എന്ന ആന്‍ലിയ ഇക്കഴിഞ്ഞ ഓഗസ്റ്റ് 29ന് ദുരൂഹ സാഹചര്യത്തില്‍ മരണപ്പെട്ടിരുന്നു. ഈ മരണം ഭര്‍ത്താവിന്റെയും ഭര്‍തൃ വീട്ടൂകാരുടെയും പീഡനംമൂലമാണെന്ന് മാതാപിതാക്കള്‍ പറഞ്ഞു . മകളെ കൊലപെടുത്തിയതാകുമെന്ന് സംശയിക്കുന്നയായും ജിദ്ദയില്‍ ജോലി ചെയ്യുന്ന മാതാപിതാക്കള്‍ വാര്‍ത്ത സമ്മേളനത്തില്‍ ആരോപിച്ചു.
എല്ലാ തെളിവുകളും നല്‍കിയിട്ടും പ്രതികളായവര്‍ക്കെതിരെ അന്വേഷണ ഉദ്ധ്യോഗസ്ഥര്‍ ഒരു നടപടിയും എടുക്കുന്നില്ല എന്നും ഉന്നത സ്വാധീനം വഴി അന്വേഷണം അട്ടിമറിക്കാന്‍ ശ്രമിക്കുന്നതായും അവര്‍ ആരോപിച്ചു.
ഓഗസ്റ്റ് 25ന് ട്രെയിനില്‍ തൃശൂരില്‍ നിന്ന് ഏറണാകുളത്തേക്കുള്ള യാത്ര മദ്ധ്യേ ആന്‍ലിയയെ കാണാതാവുകയായിരുന്നു എന്ന ഭര്‍തൃ വീട്ടുകാരുടെ പരാതി തൃശൂര്‍ റെയില്‍വേ പോലീസില്‍ നിലനില്‍ക്കേ, നാല് ദിവങ്ങള്ക്കു ശേഷം ഓഗസ്റ്റ് 29ന് പെരിയാറില്‍ ആന്‍ലിയയുടെ മൃതദേഹം കാണപെടുകയായിരുന്നു.ട്രെയിനില്‍ നിന്ന് പുഴയില്‍ ചാടി ആത്മഹത്യാ ചെയ്തു വെന്നായിരുന്നു പ്രാഥമികമായ നിഗമനം.
എന്നാല്‍ തന്റെ മകള്‍ ആത്മഹത്യാ ചെയില്ല എന്നും ഭര്‍ത്താവിന്റെയും ഭര്‍തൃ വീട്ടൂകാരുടെയും നിരന്തരമായ മാനസികവും ശാരീരികവുമായ പീഡനം കാരണം കൊല്ലപ്പെട്ടതാകമെന്നു, ഭര്‍ത്താവും വീട്ടുകാരും തന്നെ നിരന്തരം ദ്രോഹിക്കുന്നതായും താന്‍ കൊല്ലപെടുമെന്നും ഉള്ള ആന്‍ലിയയുടെ ഡയറി കുറിപ്പുകളും വരകളും മെസ്സേജുകളും പോലീസിനു കൈമാറിയിട്ടും ഇതുവരെ പ്രതികളുടെ മേല്‍ ഒരു നടപടിയും ഉണ്ടായിട്ടല്ല എന്നും അവര്‍ പറഞ്ഞു. ഉടനെ നാട്ടില്‍ പോയി മുഖ്യമന്ത്രി ഉള്‍പ്പെടെ ഉള്ളവര്‍ക്ക് പരാതി നല്‍കാനിരിക്കുകയാണ് മാതാപിതാക്കള്‍.
