പറഞ്ഞ വാക്ക് ഇത്രയും തവണ മാറ്റിപ്പറഞ്ഞ ഒരു ബിജെപി പ്രസിഡന്റ് ഇതിന് മുമ്ബ് ഉണ്ടായിട്ടില്ലെന്ന്

തിരുവനന്തപുരം : ബിജെപി പ്രസിഡന്റ് പിഎസ് ശ്രീധരന്‍ പിള്ള വീണിടത്ത് കിടന്ന് ഉരുളുകയാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷണന്‍.

പറഞ്ഞ വാക്ക് ഇത്രയും തവണ മാറ്റിപ്പറഞ്ഞ ഒരു ബിജെപി പ്രസിഡന്റ് ഇതിന് മുമ്ബ് ഉണ്ടായിട്ടില്ലെന്നും ,കേസിനെ ഭയന്നാണ് ഇപ്പോള്‍ നിലപാട് മാറ്റിയതെന്നും കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു.

ഐജി ശ്രീജിത്ത് രണ്ടു സ്ത്രീകളുമായി സന്നിധാനത്തിന് അടുത്ത് എത്തിയപ്പോള്‍ തന്ത്രി കണ്ഠരര് രാജീവര് വിളിച്ചിരുന്നുവെന്നും തന്റെ ഉറപ്പിന്മേലാണ് സ്ത്രീകള്‍ സന്നിധാനത്ത് പ്രവേശിച്ചാല്‍ നട അടച്ചിടുമെന്ന് തന്ത്രി തീരുമാനിച്ചതെന്നും യുവമോര്‍ച്ച സമ്മേളനത്തില്‍ ശ്രീധരന്‍ പിള്ള പറഞ്ഞിരുന്നു. ഈ നിലപാടാണ് ഇപ്പോള്‍ മാറ്റിയിരിക്കുന്നത്.

തന്ത്രി എന്നല്ല, തന്ത്രി കുടുംബത്തിലെ ആരെങ്കിലുമാവാം എന്നാണ് ഉദ്ദേശിച്ചതെന്നും കണ്ഠരര് രാജീവര് വിളിച്ചോ എന്ന് അറിയില്ലെന്നും ശ്രീധരന്‍ പിള്ള പറഞ്ഞു. വിളിച്ചിട്ടില്ലെന്ന് രാജീവര് പറഞ്ഞെങ്കില്‍ അത് ശരിയായിരിക്കാമെന്നും അദ്ദേഹം വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *