ന്യൂഡല്‍ഹി: നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന തെലുങ്കാനയില്‍ കോണ്‍ഗ്രസിന്റെ പ്രചാരണത്തിനായി യുപിഎ അധ്യക്ഷ സോണിയഗാന്ധി എത്തുന്നു. നവംബര്‍ 23നാണ് സോണിയഗാന്ധി തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്കായി തെലുങ്കാനയില്‍ എത്തുന്നത്. വാറംഗലില്‍ നടക്കുന്ന റാലിയെയും സോണിയ അഭിസംബോധന ചെയ്യും.
കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്കായി തെലുങ്കാനയില്‍ എത്തുന്നുണ്ട്. മഹ്ബുബ്നഗറിലും ഖമ്മാമിലുമാണ് രാഹുല്‍ തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്. നവംബര്‍ 28, 29 തീയതികളിലാണ് രാഹുലിന്റെ പ്രചാരണം.
ഡിസംബര്‍ ഏഴിനാണ് തെലങ്കാനയിലെ 119 അംഗ നിയമസഭയിലേക്ക് തെരഞ്ഞെടുപ്പ് നടക്കുക. ഡിസംബര്‍ 11ന് ഫലം പ്രഖ്യാപിക്കും.
