ബന്ധു നിയമനങ്ങളുടെ പേരില്‍ വിമര്ശനങ്ങള്‍ ഏറ്റുവാങ്ങേണ്ടി വന്ന പിണറായി സര്‍ക്കാറിനു മന്ത്രി ജി.സുധാകരന്റെ ഭാര്യയുടെ തസ്തിക തലവേദന സ്യഷ്ടിക്കുന്നു. വിവാദത്തിനു പിന്നാലെ വിവാദം മൂടിയ സര്‍ക്കാരിന്റെ ഭരണത്തില്‍ ഉള്ളില്‍ തന്നെ അസംത്യപ്തി . മന്ത്രി കെ.ടി.ജലീലിന്റെ ബന്ധുനിയമനം വിവാദമായതിനു പിന്നാലെ,അടുത്ത ബന്ദി നിയമനം വിവാദമാകുന്നു.മന്ത്രിയുടെ ഭാര്യ ജൂബിലി നവപ്രഭയെ സ്വാശ്രയസ്ഥാപനങ്ങളുടെ ഡയറക്ടര്‍ സ്ഥാനത്തേക്ക് കരാറടിസ്ഥാനത്തില്‍ നിയമിച്ചതുതന്നെ വിവാദമായിരുന്നു. പ്രൊഫസ്സര്‍ ക്കു തുല്യമായ അദ്ധ്യാപക തസ്തികയായതിനാലാണ് ചട്ടത്തില്‍ ഭേദഗതി വരുത്തി നിയമനം നടത്തിയത്.ചട്ടങ്ങളെല്ലാം അട്ടിമറിച്ചു മന്ത്രിയുടെ ഭാര്യക്ക് വേണ്ടി പുതിയ തസ്തികയും യോഗ്യതയും നിശ്ചയിച്ചു.
ഇതിനെതിരേ ഉന്നതവിദ്യാഭ്യാസ സംരക്ഷണ സമിതി കണ്‍വീനര്‍ ആര്‍.എസ്.ശശികുമാര്‍ ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി കെ.ടി.ജലീലിനു പരാതി നല്‍കിയിരുന്നു. ഓരോ കോഴ്സിനും ഒരു ഡയറക്ടര്‍ എന്ന നിലവിലെ സ്ഥിതി മാറ്റി ഒറ്റ ഡയറക്ടര്‍ എന്ന പുതിയ തസ്തിക ഉണ്ടാക്കിയാണ് ഇവര്‍ക്ക് നിയമനം നല്‍കിയത്.ജൂബിലി നവപ്രഭയെ ഡയറക്ടേറ്റ് ഓഫ് മാനേജ്മെന്റ് ടെക്നളജിആന്‍ഡ് ടീച്ചേഴ്സ്‌എജുക്കേഷന്‍ ഡയറക്ടറായിണ് നിയമിച്ചിരുന്നത്. അടുത്തിടെയാണ് ഇവര്‍ ആലപ്പുഴ എസ്ഡി കോളേജില്‍ നിന്നും വൈസ് പ്രിന്‍സിപ്പല്‍ തസ്തികയില്‍ നിന്നും വിരമിച്ചത്. പ്രതിമാസം 35000 രൂപശമ്ബളത്തില്‍ കരാര്‍ അടിസ്ഥാനത്തിലാണ് നിയമനം നല്‍കിയിരിക്കുനന്ത്. സര്‍വ്വകലാശാലക്ക് കീഴിലെ 10 സ്വാശ്രയ ബിഎഡ് സെന്ററുകളുടേയും 29 യുഐടികളുടയും 7 സ്വാശ്രയ എംബിഎ കേന്ദ്രങ്ങളുടെയും ചുമതലയാണ് നല്‍കിയത്.
നിലവില്‍ഓരോ കോഴ്സിനും സര്‍വ്വകലാശാലക്ക്കീഴിലെ ഓരോ പ്രൊഫസര്‍മാരായിരുന്നു ഡയറക്ടര്‍. ഒരൊറ്റ ഡയറക്ടറെന്ന പുതിയ തസ്തിക ഉണ്ടാക്കിയപ്പോള്‍ യോഗ്യത സര്‍വ്വീസിലുള്ള പ്രൊഫസറില്‍ നിന്നും വിരമിച്ച പ്രിന്‍സിപ്പല്‍ അല്ലെങ്കില്‍ വൈസ്പ്രിന്‍സിപ്പല്‍ എന്നാക്കി മാറ്റി. മുന്‍പ് സര്‍വകലാശാല പ്രൊഫസര്‍മാരെയാണ് ഡയറക്ടര്‍ തസ്തികയില്‍ നിയമിച്ചിരുന്നു. അതേ സമയം അപേക്ഷ ക്ഷണിച്ച് അഭിമുഖം നടത്തിയാണ് ജൂബിലിനവപ്രഭയെ നിയമിച്ചതെന്നാണ് സര്‍വ്വകലാശാലയുടെ വിശദീകരണം. എന്നാല്‍, എത്രപേര്‍ ജൂബിലി നവപ്രഭയ്ക്കൊപ്പം അഭിമുഖത്തില്‍ പങ്കെടുത്തു എന്നകാര്യം വ്യക്തമല്ല.
മാത്രമല്ല, എന്തുകൊണ്ടാണ് ഡയറക്ടര്‍ തസ്തികയുടെ യോഗ്യത വിരമിച്ചവര്‍ക്ക് മാത്രം പരിമിതപ്പെടുത്തിയത് എന്ന ചോദ്യത്തിനും സര്‍വ്വകലാശാല വ്യക്തമായ മറുപടി നല്‍കുന്നില്ല. പിഎച്ച്‌ഡി ഉള്‍പ്പെടെ ഏഴു മാസ്റ്റര്‍ ഡിഗ്രികളാണു ജൂബിലി നവപ്രഭയ്ക്കുള്ളത്. കോളജിലെ നാഷനല്‍ സര്‍വീസ് സ്‌കീം പ്രോഗ്രാം ഓഫിസര്‍, വനിത സെല്‍ കോഓര്‍ഡിനേറ്റര്‍, ഹോസ്റ്റല്‍ വാര്‍ഡന്‍ തുടങ്ങിയ വിവിധ മേഖലകളില്‍ സേവനം അനുഷ്ഠിച്ചിട്ടുണ്ട്. വൈസ് പ്രിന്‍സിപ്പല്‍ തസ്തികയില്‍ ഒരു വര്‍ഷം മാത്രമാണ് ഇവര്‍ സേവനം അനുഷ്ടിച്ചതും.
