ശബരിമലയില്‍ അടിസ്ഥാന സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയില്ല; ചെന്നിത്തല

തിരുവനന്തപുരം: ശബരിമലയില്‍ ആവശ്യത്തിന് അടിസ്ഥാന സൗകര്യങ്ങള്‍ ഏര്‍പ്പെടുത്താതിരുന്ന സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല രംഗത്ത്.

ശബരിമലയില്‍ പൊലീസിനെ വിന്യസിക്കുക മാത്രമാണ് സര്‍ക്കാര്‍ ചെയ്തിരിക്കുന്നതെന്നും നിയന്ത്രണങ്ങളുടെ പേരില്‍ തീര്‍ത്ഥാടനം തടസ്സപ്പെടുത്തരുതെന്നും കാലാകാലങ്ങളില്‍ ചെയ്യേണ്ടതൊന്നും സര്‍ക്കാര്‍ ചെയ്തില്ലെന്നും ചെന്നിത്തല കുറ്റപ്പെടുത്തുകയും ചെയ്തു.

പമ്ബയിലും ത്രിവേണിയിലും കുടിവെള്ളത്തിനുള്ള സൗകര്യം പോലുമില്ലെന്നും മതിയായ ഒരുക്കങ്ങള്‍ ചെയ്യാന്‍ എന്തുകൊണ്ടു വൈകി എന്നും അദ്ദേഹം ചോദിച്ചു.

Leave a Reply

Your email address will not be published. Required fields are marked *