കൊച്ചി: ശബരിമല ദര്‍ശനത്തിനായി തൃപ്തി ദേശായി വന്നത് വിശ്വാസികളുടെ പ്രതിഷേധങ്ങളെ വെല്ലുവിളിച്ചാണെന്നും അവരെ തിരിച്ചയയ്ക്കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്നും ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി.എസ്.ശ്രീധരന്‍പിള്ള. കൊച്ചിയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഭക്തരുടെ പ്രതിഷേധമാണ് നെടുന്പാശേരി വിമാനത്താവളത്തിന് പുറത്തു നടക്കുന്നത്. ഇത് ദേവസ്വം ബോര്‍ഡും സര്‍ക്കാരും കണ്ടില്ലെന്ന് നടിക്കരുത്. ശബരിമല കയറാന്‍ വന്ന തൃപ്തി ദേശായി പല കേസുകളിലും പ്രതിയാണെന്നും ശ്രീധരന്‍പിള്ള ആരോപിച്ചു.
