ഇ​രു​മു​ടി​ക്കെ​ട്ട് ക​ലാ​പ​ത്തി​നു​പ​യോ​ഗി​ച്ച സു​രേ​ന്ദ്ര​ന്‍റെ ത​നി​നി​റം വെ​ളി​പ്പെ​ട്ടു: തോ​മ​സ് ഐ​സ​ക്

തി​രു​വ​ന​ന്ത​പു​രം: ഇ​രു​മു​ടി​ക്കെ​ട്ടി​നെ രാ​ഷ്ട്രീ​യ ക​ലാ​പ​ത്തി​നു​ള്ള ഏ​റു​പ​ട​ക്ക​മാ​യി ഉ​പ​യോ​ഗി​ച്ച കെ.​സു​രേ​ന്ദ്ര​ന്‍റെ ത​നി​നി​റം വി​ശ്വാ​സി​ക​ള്‍ തി​രി​ച്ച​റി​ഞ്ഞു ക​ഴി​ഞ്ഞെ​ന്നു മ​ന്ത്രി തോ​മ​സ് ഐ​സ​ക്. എ​ങ്ങ​നെ​യും ക​ലാ​പം സൃ​ഷ്ടി​ക്കാ​നു​ള്ള ദു​ഷ്ട​മ​ന​സ് വ്യ​ക്ത​മാ​യി​ക്ക​ഴി​ഞ്ഞെ​ന്നും ശി​ക്ഷ യ​ഥാ​ര്‍​ഥ വി​ശ്വാ​സി​ക​ള്‍ വി​ധി​ക്ക​ട്ടെ​യെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

അ​യ്യ​പ്പ​ഭ​ക്ത​ര്‍ പ​ര​മ​പ​വി​ത്ര​മാ​യി കാ​ണു​ന്ന ഇ​രു​മു​ടി​ക്കെ​ട്ടി​നെ രാ​ഷ്ട്രീ​യ ക​ലാ​പ​ത്തി​നു​ള്ള ഏ​റു​പ​ട​ക്ക​മാ​യി ഉ​പ​യോ​ഗി​ച്ച കെ.​സു​രേ​ന്ദ്ര​ന്‍റെ ത​നി​നി​റം വി​ശ്വാ​സി​ക​ള്‍ തി​രി​ച്ച​റി​ഞ്ഞു ക​ഴി​ഞ്ഞു. ഹീ​ന​മാ​യ ഈ ​കൃ​ത്യം സി​സി​ടി​വി​യി​ല്‍ വ്യ​ക്ത​മാ​യി പ​തി​ഞ്ഞ​ത​റി​യാ​തെ, ത​ന്‍റെ ഇ​രു​മു​ടി​ക്കെ​ട്ടു പോ​ലീ​സ് നി​ല​ത്തി​ട്ടു ച​വി​ട്ടി​യെ​ന്നു പ​ത്ര​ക്കാ​രോ​ടു ക​ള്ളം പ​റ​ഞ്ഞ സു​രേ​ന്ദ്ര​ന് ഇ​ളി​ഭ്യ​ത​യൊ​ന്നും തോ​ന്നാ​ന്‍ സാ​ധ്യ​ത​യി​ല്ല. തൊ​ണ്ടി​സ​ഹി​തം പി​ടി​ക്ക​പ്പെ​ട്ടാ​ലും ജാ​ള്യ​മൊ​ന്നും തോ​ന്നാ​ല്‍ സാ​ധ്യ​ത​യി​ല്ല. ഇ​രു​മു​ടി​ക്കെ​ട്ട് പോ​ലീ​സ് നി​ല​ത്തി​ട്ടു ച​വി​ട്ടി​യെ​ന്നു സു​രേ​ന്ദ്ര​ന്‍ ആ​രോ​പി​ക്കു​ന്പോ​ള്‍, ത​റ​യി​ല്‍ ഇ​രു​മു​ടി​ക്കെ​ട്ടെ​ടു​ത്തു സു​രേ​ന്ദ്ര​നു ന​ല്‍​കു​ന്ന​തു പ​ത്ത​നം​തി​ട്ട എ​സ്പി​യാ​ണ്- മ​ന്ത്രി പ​റ​ഞ്ഞു.

എ​ങ്ങ​നെ​യും കേ​ര​ള​ത്തി​ലൊ​രു ക​ലാ​പം സൃ​ഷ്ടി​ക്കാ​നു​ള്ള ദു​ഷ്ട​മ​ന​സ് ഒ​രു സാ​ക്ഷി​മൊ​ഴി​യു​ടെ​യും സ​ഹാ​യ​മി​ല്ലാ​തെ വ്യ​ക്ത​മാ​യി​ക്ക​ഴി​ഞ്ഞെ​ന്നും കൈ​യോ​ടെ പി​ടി​ക്ക​പ്പെ​ട്ട സു​രേ​ന്ദ്ര​ന്‍ പ്ര​തി​ക്കൂ​ട്ടി​ലാ​ണെ​ന്നും തോ​മ​സ് ഐ​സ​ക് പ​റ​ഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *