യുഡിഎഫ് സംഘം സന്നിധാനത്തേക്കില്ല

പന്പ: ശബരിമല സന്ദര്‍ശിക്കാന്‍ എത്തിയ യുഡിഎഫ് സംഘം സന്നിധാനത്തേക്ക് പോകുന്നില്ലെന്ന് അറിയിച്ചു. നിലയ്ക്കലില്‍ നിന്നും പന്പയില്‍ എത്തിയ സംഘം അവിടെ യാത്ര അവസാനിപ്പിക്കുകയാണ്. സന്നിധാനത്ത് എത്തിയ നിരോധനാജ്ഞ ലംഘിക്കുമെന്നായിരുന്നു നേരത്തെ യുഡിഎഫ് സംഘം അറിയിച്ചിരുന്നത്. എന്നാല്‍ ഭക്തര്‍ക്ക് ബുദ്ധിമുട്ടുണ്ടാകുന്ന ഒരു നടപടിക്കും യുഡിഎഫ് ഇല്ലെന്നും ഭക്തരുടെ അസൗകര്യം കണക്കിലെടുത്ത് പന്പയില്‍ നിന്നും മടങ്ങാനും യുഡിഎഫ് സംഘം തീരുമാനിക്കുകയായിരുന്നു.

രാവിലെയാണ് ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയും അടങ്ങുന്ന സംഘം നിലയ്ക്കലില്‍ എത്തിയത്. യുഡിഎഫ് സംഘത്തെ നിലയ്ക്കലില്‍ പോലീസ് തടഞ്ഞതിനെ തുടര്‍ന്ന് നേതാക്കള്‍ റോഡില്‍ കുത്തിയിരുന്ന പ്രതിഷേധിച്ചു. പിന്നീട് ഇവരെ പോകാന്‍ അനുവദിക്കുകയായിരുന്നു. നേതാക്കളുടെ വാഹനവും പോലീസ് കടത്തിവിട്ടു.

പന്പയില്‍ എത്തി സ്ഥിഗതികള്‍ പരിശോധിച്ച ശേഷമാണ് ഇവര്‍ സന്നിധാനത്തേക്ക് പോകേണ്ടെന്ന് തീരുമാനിച്ചത്. പ്രതിപക്ഷ ഉപനേതാവ് എം.കെ.മുനീര്‍, എന്‍.കെ.പ്രേമചന്ദ്രന്‍ എംപി, സി.പി.ജോണ്‍, ജോസഫ് എം. പുതുശേരി തുടങ്ങി യുഡിഎഫിലെ എല്ലാ കക്ഷി നേതാക്കളും സംഘത്തോടൊപ്പമുണ്ടായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *