മലപ്പുറത്ത് തിങ്കളാഴ്ച അക്രമത്തിനിരയായത് അഞ്ച് കെഎസ്‌ആര്‍ടിസി ബസുകള്‍

മലപ്പുറം:  പൊന്നാനി യൂണിറ്റിന്റെ പരിധിയില്‍ ഇന്നലെ രാത്രി ഒരുമണിക്കും നാലിനുമിടയില്‍ അഞ്ച് ബസുകളുടെ ഗ്ലാസ് അക്രമികള്‍ എറിഞ്ഞു പൊട്ടിച്ചു പിറവം ഡിപ്പോയില്‍ നിന്നും പുറപ്പെട്ട ബസ് തിരികെ വരുമ്ബോള്‍ ചമ്രവട്ടത്തിനും പൊന്നാനിയ്ക്കും ഇടയില്‍ വച്ച്‌ കല്ലേറുണ്ടായി. വണ്ടിയടെ മുന്‍വശത്തെ ഗ്ലാസാണ് എറിഞ്ഞുതകര്‍ത്തത്. സംഭവത്തില്‍ ഡ്രൈവര്‍ക്ക് പരിക്കേറ്റു.

കോഴിക്കോട് ഡിപ്പോയുടെ ഡീലക്‌സ് ബസിനുനേരെ കറ്റിപ്പുറം തവന്നൂര്‍ റോഡില്‍ വച്ച്‌ കല്ലേറുണ്ടായി. ഡ്രൈവര്‍ ഇരിക്കുന്ന ഭാഗത്തെ ജനല്‍ ചില്ലുകള്‍ തകര്‍ന്നു. കോട്ടയത്തുനിന്നും തിരുവനന്തപുരത്തേക്കുപോയ ബസ് എടപ്പാളിനു സമീപം മാഞ്ഞൂര്‍ വച്ചാണ് അക്രമത്തിനിരയായത്‌. ഡ്രൈവര്‍ക്ക് ഗുരുതര പരിക്കേറ്റു. എടപ്പാളിനു സമീപം മാണൂര്‍ വച്ച്‌ ബൈക്കിലെത്തിയ അക്രമികള്‍ കല്ലെറിഞ്ഞതിനെ തുടര്‍ന്ന് ബസിന്റെ ചില്ലുകള്‍ തകര്‍ന്നു. അതേസമയം, അടൂര്‍ ഡിപ്പായുടെ സൂപ്പര്‍ ഫാസ്റ്റ് ബസിനുനേരെയും ആക്രമണമുണ്ടായി

Leave a Reply

Your email address will not be published. Required fields are marked *