സയ്യദ് മോദി ഇന്റര്‍നാഷണല്‍ ബാഡ്മിന്റണ്‍ ചാമ്ബ്യന്‍ഷിപ്പില്‍ നിന്നും ഇന്ത്യയുടെ സൂപ്പര്‍ താരങ്ങളായ പി.വി സിന്ധുവും ശ്രീകാന്തും പിന്മാറി. ബാഡ്മിന്റണ്‍ വേള്‍ഡ് ഫെഡറേഷന്‍ ടൂര്‍ ഫൈനല്‍സിനായി പരിശീലിക്കാനാണ് സിന്ധു ചാമ്ബ്യന്‍ഷിപ്പില്‍ നിന്നും പിന്മാറിയത്.
അതെ സമയം ഫോമില്ലാതെ ഉഴലുന്ന ശ്രീകാന്തിന്റെ പിന്മാറ്റം പ്രതിക്ഷിച്ചതായിരുന്നു. ശ്രീകാന്ത് പിന്മാറിയത്തോടു കൂടി പുരുഷ വിഭാഗത്തില്‍ സമീര്‍ വര്‍മയിലാണ് ഇന്ത്യന്‍ പ്രതിഷ. കൊല്ലപ്പെട്ട ഇന്ത്യന്‍ ബാഡ്മിന്റണ്‍ താരം സയ്യദ് മോദിയുടെ സ്മരണാര്‍ത്ഥമാണ് ഈ ചാമ്ബ്യന്‍ഷിപ്പ് നടത്തുന്നത്.
