സിബിഐയുമായി ബന്ധപ്പെട്ട കേസിലെ വിവരങ്ങള്‍ ചോര്‍ന്നു; അതൃപ്തി രേഖപ്പെടുത്തി സുപ്രീംകോടതി

ന്യൂഡല്‍ഹി: സിബിഐയുമായി ബന്ധപ്പെട്ട കേസില്‍ വിവരങ്ങള്‍ ചോര്‍ന്നതിനെ തുടര്‍ന്ന് സുപ്രീംകോടതി അതൃപ്തി രേഖപ്പെടുത്തി.

അലോക് വര്‍മയ്‌ക്കെതിരായി കേന്ദ്ര വിജലന്‍സ് കമ്മീഷന്‍ നടത്തിയ അന്വേഷണ റിപ്പോര്‍ട്ടും ഇതിന് അദ്ദേഹം നല്‍കിയ മറുപടിയുമാണ് ചോര്‍ന്നത്. തുടര്‍ന്നായിരുന്നു ചീഫ് ജസ്റ്റീസ് രഞ്ജന്‍ ഗോഗോയ് അതൃപ്തി അറിയിച്ചത്. കേസ് ഇന്ന് പരിഗണനയ്ക്ക് വന്നപ്പോഴായിരുന്നു സംഭവങ്ങള്‍ അരങ്ങേറിയത്.

കേസിലെ അഭിഭാഷകര്‍ക്ക് വാദത്തിനുള്ള അര്‍ഹത പോലുമില്ലെന്നും ചീഫ് ജസ്റ്റീസ് അറിയിച്ചു. കേസ് ഈ മാസം 29ലേക്ക് മാറ്റി വെയ്ക്കുകയും ചെയ്തു. വിവരങ്ങള്‍ ചോര്‍ന്നത് എങ്ങനാണെന്ന് അറിയില്ലെന്നും ഇതില്‍ തനിക്കും അതൃപ്തിയുണ്ടെന്നും അലോക് വര്‍മയ്ക്ക് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ ഫാലി എസ്. നരിമാന്‍ കോടതിയെ അറിയിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *