1001 അംഗ സ്വാഗത സംഘം രൂപീകരിച്ചു

മലപ്പുറം: മെയ് 27,28,29 തീയതികളില്‍ മലപ്പുറത്ത് നടക്കുന്ന    കേരള എന്‍.ജി.ഒ യൂണിയന്‍ അന്‍പത്തിമൂന്നാം സംസ്ഥാന സമ്മേളനത്തിന്റെ സ്വാഗതസംഘം രൂപീകരിച്ചു. മലപ്പുറം മുനിസിപ്പല്‍  ടൗണ്‍ ഹാളില്‍ നടന്ന സ്വാഗതസംഘം രൂപീകരണ യോഗം മുന്‍ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി പാലോളി മുഹമ്മദ് കുട്ടി ഉദ്ഘാടനം ചെയ്തു.

കേന്ദ്ര സര്‍ക്കാര്‍ ഉണ്ടാക്കിയ വിദേശ കരാറുകള്‍ മൂലം കേരളത്തിന്റെ കാര്‍ഷിക മേഖല അമ്പേ തകര്‍ന്നിരിക്കുകയാണ്. കര്‍ഷകരുടെ ഉല്‍പ്പന്നങ്ങള്‍ക്ക് ന്യായവില ലഭിക്കാത്ത സാഹചര്യത്തില്‍ ഇവരെ സഹായിക്കാന്‍ കേരള സര്‍ക്കാര്‍ യാതൊന്നും ചെയ്യുന്നില്ല. കേരളത്തിലെ പരമ്പാരഗത മേഖലയെ സഹായിക്കാന്‍ തയ്യാറാകാത്ത സര്‍ക്കാര്‍ ഇതിനെ തകര്‍ക്കാനാണ് ശ്രമിക്കുന്നത്. പബ്ലിക് സര്‍വ്വീസ് കമ്മീഷനെ നോക്കുകുത്തിയാക്കി സമസ്ത മേഖലകളിലും പാര്‍ശ്വവര്‍ത്തികളെ പിന്‍വാതിലിലൂടെ തിരുകിക്കയറ്റുകയാണ് ഈ സര്‍ക്കാര്‍. കേരളത്തിലെ മതനിരപേക്ഷതക്ക് ക്ഷതമേല്‍പ്പിച്ച് ജാതിമത ശക്തികള്‍ക്ക് വഴങ്ങുകയാണ് ഈ സര്‍ക്കാര്‍. കേരളത്തില്‍ ആര്‍ക്കും എന്തും ചെയ്യാവുന്ന അവസ്ഥയാണ് ഇന്നുള്ളതെന്നും സ്വാഗതസംഘംരൂപീകരണ യോഗം ഉദ്ഘാടനം ചെയ്ത് കൊണ്ട് പാലോളി മുഹമ്മദ്കുട്ടി പറഞ്ഞു.

പി പി വാസുദേവന്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ യൂണിയന്‍ ജനറല്‍സെക്രട്ടറി ടി.സി.മാത്തുക്കുട്ടി സ്വാഗതം ആശംസിച്ചു. സമ്മേളന പരിപാടികള്‍ യൂണിയന്‍ പസിഡന്റ് പി എച്ച് എം ഇസ്മായില്‍ അവതരിപ്പിച്ചു. സി ഐ ടി യു ജില്ലാ ജനറല്‍ സെക്രട്ടറി ജോര്‍ജ് കെ ആന്റണി,    സി ഐ ടി യു ജില്ലാ പ്രസിഡന്റ് വി ശശികുമാര്‍, ഇ എന്‍ മോഹന്‍ദാസ്, കെ മജ്‌നു, അഡ്വ.കെ പി സുമതി, മണമ്പൂര്‍ രാജന്‍ ബാബു, പി കെ അബ്ദുള്ള നവാസ്, കെ ബദറുന്നിസ, ഡോ.എം എ നാസര്‍, പി ഹൃഷികേശ് കുമാര്‍, എ അജയന്‍, സി എസ് മനോജ്, സി ടി നുസൈബ, ഒ സഹദേവന്‍ തുടങ്ങി    വിവിധ  ട്രേഡ് യൂണിയന്‍  , സര്‍വ്വീസ് സംഘടനാ നേതാക്കളും സാംസ്‌കാരിക പ്രമുഖരും ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു. 1001 അംഗ സ്വാഗതസംഘ പാനല്‍ സംസ്ഥാന സെക്രട്ടറി കെ സുന്ദരരാജന്‍ അവതരിപ്പിച്ചു. യൂണിയന്‍ ജില്ലാ സെക്രട്ടറി എ കെ കൃഷ്ണപ്രദീപ് നന്ദി രേഖപ്പെടുത്തി.

Leave a Reply

Your email address will not be published. Required fields are marked *