ഗോ..​ഗോ..​മേ​രി ഗോ…; ​ലോ​ക ബോ​ക്‌​സിം​ഗ് ചാ​മ്ബ്യ​ന്‍​ഷി​പ്പി​ല്‍ മേ​രി കോം ​ഫൈ​ന​ലി​ല്‍

ന്യൂ​ഡ​ല്‍​ഹി: ലോ​ക വ​നി​താ ബോ​ക്‌​സിം​ഗ് ചാ​മ്ബ്യ​ന്‍​ഷി​പ്പി​ല്‍ ഉ​ത്ത​ര​കൊ​റി​യ​ന്‍ എ​തി​രാ​ളി​യെ ഇ​ടി​ച്ചി​ട്ട് ഇ​ന്ത്യ​യു​ടെ മേ​രി കോം ​ഫൈ​ന​ലി​ല്‍. സെ​മി​യി​ല്‍ ഉ​ത്ത​ര​കൊ​റി​യ​യു​ടെ കിം ​ഹ്യാം​ഗ് മി​യെ​യാ​ണ് ഇ​ന്ത്യ​ന്‍ വെ​റ്റ​റ​ന്‍ താ​രം ഇ​ടി​ച്ചി​ട്ട​ത്. 48 കി​ലോ​ഗ്രാം വി​ഭാ​ഗ​ത്തി​ല്‍ എ​തി​രി​ല്ലാ​ത്ത അ​ഞ്ച് പോ​യി​ന്‍റു​ക​ള്‍​ക്കാ​യി​രു​ന്നു മേ​രി കോ​മി​ന്‍റെ വി​ജ‍​യം. സ്കോ​ര്‍: 5-0.

ലോ​ക​ചാ​മ്ബ്യ​ന്‍​ഷി​പ്പി​ല്‍ അ​ഞ്ചു സ്വ​ര്‍​ണ​മെ​ഡ​ല്‍ ഇ​തു​വ​രെ മേ​രി​കോം നേ​ടി​യി​ട്ടു​ണ്ട്. ഈ ​റി​ക്കാ​ര്‍​ഡി​ല്‍ അ​യ​ര്‍​ല​ന്‍​ഡ് താ​രം കാ​റ്റി ടെ​യ്‌​ല​ര്‍​ക്കൊ​പ്പ​മാ​ണ് ഇ​ന്ത്യ​ന്‍ താ​രം. ഇ​നി ഒ​രു സ്വ​ര്‍​ണം കൂ​ടി നേ​ടി​യാ​ല്‍ മേ​രി കോ​മി​ന്‍റെ അ​ക്കൗ​ണ്ടി​ല്‍ ആ​റു സ്വ​ര്‍​ണ​മാ​കും.

2001-ല്‍ ​വ​നി​താ ലോ​ക ചാ​മ്ബ്യ​ന്‍​ഷി​പ്പ് തു​ട​ങ്ങി​യ​പ്പോ​ള്‍ മേ​രി​കോം വെ​ള്ളി നേ​ടി​യി​രു​ന്നു. പി​ന്നീ​ട് 2002 മു​ത​ല്‍ 2010 വ​രെ​യു​ള്ള വ​ര്‍​ഷ​ങ്ങ​ള്‍​ക്കി​ട​യി​ല്‍ മു​പ്പ​ത്തി​യ​ഞ്ചു​കാ​രി അ​ഞ്ചു സ്വ​ര്‍​ണം നേ​ടി.

Leave a Reply

Your email address will not be published. Required fields are marked *