മാത്യു ടി തോമസ് മന്ത്രിസ്ഥാനം ഒഴിയും; കെ കൃഷ്‌ണന്‍കുട്ടി മന്ത്രിയാകും

ബംഗളൂരു :  ജലവിഭവ വകുപ്പ്‌ മന്ത്രി മാത്യു ടി തോമസ് മന്ത്രിസ്ഥാനം ഒഴിയും. ജെഡിഎസിലെ നേരത്തെയുള്ള ധാരണപ്രകാരമാണ് തീരുമാനം. ചിറ്റൂര്‍ എംഎല്‍എ കെ കൃഷ്ണന്‍കുട്ടിയാകും പുതിയ മന്ത്രി. തീരുമാനം മാത്യു ടി തോമസ് അംഗീകരിച്ചതായി ജെഡിഎസ് ദേശീയ ജനറല്‍ സെക്രട്ടറി ഡാനിഷ് അലി അറിയിച്ചു.

രണ്ടരവര്‍ഷം മന്ത്രിപദം പങ്കുവെയ്ക്കണമെന്നതായിരുന്നു പാര്‍ടിക്കുള്ളിലെ ധാരണ. ഇതനുസരിച്ചാണ് ദേശീയ നേതൃത്വത്തിന്റെ തീരുമാനം. മന്ത്രിയെന്ന നിലയില്‍ മാത്യു ടി തോമസിന്റേത് മികച്ച പ്രവര്‍ത്തനമായരുന്നുവെന്നും കെ കൃഷ്ണന്‍കുട്ടിയും നല്ല പ്രകടനം കാഴ്ച്ചവെക്കുമെന്നും ഡാനിഷ് അലി പറഞ്ഞു.

ജെഡിഎസ് എപ്പോഴും എല്‍ഡിഎഫിനൊപ്പമാണ്. മികച്ച മന്ത്രിമാര്‍ അണിനിരന്ന മന്ത്രിസഭയാണ് പിണറായി സര്‍ക്കാരിന്റേത്. മന്ത്രിസ്ഥാനത്തിലെ മാറ്റം സംബന്ധിച്ച തീരുമാനം എല്‍ഡിഎഫ് കണ്‍വീനറെ അറിയിച്ചതായും ഡാനിഷ് അലി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *