കൊച്ചി: ശബരിമല ദര്‍ശനത്തിനു പോലീസ് സംരക്ഷണം ആവശ്യപ്പെട്ടു 4 യുവതികള്‍ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി. ശബരിമലയില്‍ പോകാന്‍ തയ്യാറാകുന്നവരുടെ ജീവന് ഭീഷണി ഉണ്ടെന്നും അവര്‍ക്ക് സംരക്ഷണം നല്‍കാന്‍ സര്‍ക്കാരിന് നിര്‍ദേശം നല്‍കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു.
ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബഞ്ച് ഹര്‍ജി അല്പസമയത്തിനുള്ളില്‍ പരിഗണിക്കും. നേരത്തെ ശബരിമലയില്‍ പോകാന്‍ ശ്രമിച്ച യുവതികളെയെല്ലാം സംഘടിതമായി തടയുന്ന സ്ഥിതി ഉണ്ടായിരുന്നു. വീടുകള്‍ ആക്രമിക്കുന്ന സാഹചര്യവും ഉണ്ടായി. ബിജെപി സംസ്ഥാന അധ്യക്ഷന്‍ പിഎസ് ശ്രീധരന്‍ പിള്ളയും കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രനും അടക്കമുള്ളവരാണ് ഇതിന് ഉത്തരവാദികളെന്നും ഹര്‍ജിക്കാര്‍ ആരോപിക്കുന്നു.
ശബരിമല തന്ത്രിക്കെതിരെയും എതിര്‍ കക്ഷിയാക്കിയാണ് ഹര്‍ജി നല്‍കിയിരിക്കുന്നത്. വൃതമെടുത്തും മാലയിട്ടും തയ്യാറെടുത്തിരിക്കുകയാണ് തങ്ങളെന്നും ഹര്‍ജിക്കാര്‍ പറയുന്നു. സുപ്രീം കോടതി വിധി ഉണ്ടായിട്ടും സ്ത്രീകള്‍ക്ക് ശബരിമലയില്‍ എത്താന്‍ കഴിയുന്നില്ലെന്ന് ഹര്‍ജിക്കാര്‍ വിശദമാക്കി. സ്ത്രീകള്‍ക്ക് മാത്രമായി ചില ദിവസങ്ങളില്‍ ദര്‍ശനത്തിന് അവസരമൊരുക്കണമെന്നും ഹര്‍ജിയില്‍ ആവശ്യം
