അധികാരത്തിലിരുന്നാല്‍ ആനപ്പുറത്താണെന്നാണ് കേന്ദ്രമന്ത്രിമാര്‍ കരുതരുതെന്ന് ജി സുധാകരന്‍

തിരുവനന്തപുരം: കേന്ദ്രമന്ത്രിമാര്‍ക്കെതിരേ വിമര്‍ശനവുമായി പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി.സുധാകരന്‍ രംഗത്ത്. അധികാരത്തിലിരുന്നാല്‍ ആനപ്പുറത്താണെന്ന് മന്ത്രിമാര്‍ കരുതരുതെന്ന് സുധാകരന്‍ പറഞ്ഞു.

സംസ്ഥാനത്തിന്റെ ക്രമസമാധാനപാലനത്തില്‍ ഇടപെടാന്‍ ഒരു കേന്ദ്രമന്ത്രിക്കും അനുവാദമില്ല. കേന്ദ്രമന്ത്രിമാര്‍ അവരവരുടെ ഉത്തരവാദിത്വം നിര്‍വഹിച്ചാല്‍ മതി. സംസ്ഥാനത്തിന്റെ അധികാരപരിധിയില്‍ ഇടപെടാന്‍ ശ്രമിക്കുന്നത് ചീപ്പ് പബ്ലിസിറ്റിക്കു വേണ്ടിയാണെന്നും ജി.സുധാകരന്‍ കുറ്റപ്പെടുത്തി.

നേരത്തെ ശബരിമലയിലെത്തിയ കേന്ദ്രമന്ത്രി പൊന്‍ രാധാകൃഷ്ണന്‍ നിലക്കലില്‍ നിന്ന് പമ്ബയിലേക്ക് സ്വകാര്യ വാഹനങ്ങള്‍ കടത്തിവിടണമെന്ന് ആവശ്യപ്പെട്ടിരുന്നു. എസ്.പി യതീഷ് ചന്ദ്രയോടായിരുന്നു ആവശ്യം ഉന്നയിച്ചത്. ഇതുമായി ബന്ധപ്പെട്ട് എസ്.പിയും മന്ത്രിയും തമ്മില്‍ തര്‍ക്കമുണ്ടായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *