മലപ്പുറം: എടപ്പാളിനടുത്ത് മോതൂര്‍ തിരുമാണിയൂര്‍ കല്ലുപറമ്പ് ഭഗവതി ക്ഷേത്രത്തിലെ ഉള്‍സവത്തിനിടെ മണ്ണ് കടത്തിയ ടിപ്പര്‍ ക്ഷേത്രത്തിലേക്ക് ഇടിച്ച് കയറി രണ്ട് പേര്‍ മരിച്ചു. രണ്ട് പേര്‍ക്ക് ഗുരുതരമായി പരുക്ക്. കല്ലുപറമ്പ് ദിനീഷ്, അമ്മു എന്നിവരാണ് മരിച്ചത്. ഉല്‍സവത്തിന്റെ ഭാഗമായി പുലര്‍ച്ചെ നടന്ന താലം എഴുന്നള്ളിപ്പിനിടയിലേക്ക് അമിത വേഗതയില്‍ ടിപ്പര്‍ ഇടിച്ച് കയറുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ രണ്ടു പേരെ തൃശ്ശൂരിലെ സ്വകാര്യ ആസുപത്രിയില്‍ പ്രവേശിപ്പിച്ചു.
