ശബരിമലയില്‍ ഉടന്‍ ശുഭ വാര്‍ത്തയുണ്ടാകുമെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ്

സന്നിധാനം: ശബരിമലയില്‍ അടുത്ത ദിവസങ്ങളില്‍ തന്നെ ഒരു ശുഭവാര്‍ത്തയുണ്ടാകുമെന്നും ശബരിമലയില്‍ എന്ത് വിട്ടുവീഴ്‌ചയ്‌ക്കും തയ്യാറാണെന്നും ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ.പദ്മകുമാര്‍ പറഞ്ഞു. വിട്ടുവീഴ്‌ച ചെയ്യുന്നത് കഴിവുകേടായി കാണരുത്. ശബരിമലയ്‌ക്ക് വേണ്ടിയാണ് ഇതൊക്കെ ചെയ്യുന്നത്. ശബരിമല സന്നിധാനത്തും മറ്റും സ്ഥാപിച്ചിരിക്കുന്ന ബാരിക്കേഡുകള്‍ മാറ്റുന്ന കാര്യത്തില്‍ ഇന്ന് തന്നെ വ്യക്തതയുണ്ടാകും. ശബരിമലയില്‍ കാണിക്കയിടരുതെന്ന പ്രചാരണം ചില പുതിയ ക്ഷേത്രങ്ങളെ വളര്‍ത്താനാണെന്നും അദ്ദേഹം ആരോപിച്ചു. സന്നിധാനത്ത് മാദ്ധ്യമ പ്രവര്‍ത്തകരോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

ശബരിമല യുവതീ പ്രവേശനം സംബന്ധിച്ച നിലപാട് ദേവസ്വം ബോര്‍‌ഡ് നേരത്തെ തന്നെ കോടതിയില്‍ പ്രഖ്യാപിച്ചിട്ടുണ്ട്. യുവതികള്‍ പ്രവേശിക്കുന്നതും അല്ലാത്തതുമല്ല പ്രശ്‌നം. ശബരിമലയുടെ സമാധാനമാണ് പ്രശ്‌നമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Leave a Reply

Your email address will not be published. Required fields are marked *