വിദ്യാര്‍ത്ഥിനിയുടെ ആത്മഹത്യ; നാളെ കൊല്ലം ജില്ലയില്‍ വിദ്യാഭ്യാസ ബന്ദ്

കൊല്ലം: കൊല്ലം ജില്ലയില്‍ നാളെ കെഎസ്‍യു, എബിവിപി സംഘടനകള്‍ വിഭ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്തു. ഫാത്തിമാ കോളേജില്‍ വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്തതിന് ഉത്തരവാദി മാനേജ്മെന്‍റ് എന്ന് ആരോപിച്ചാണ് ബന്ദ്.

കഴിഞ്ഞ ദിവസമാണ് പരീക്ഷയില്‍ കോപ്പിയടിച്ചെന്ന ആരോപണത്തെ തുടര്‍ന്ന് കൊല്ലത്ത് വിദ്യാര്‍ഥിനി ആത്മഹത്യ ചെയ്തത്. പരീക്ഷയില്‍ കോപ്പിയടിച്ചതിന് പിടികൂടിയതില്‍ മനംനൊന്ത് ആത്മഹത്യയെന്നാണ് കോളേജ് അധികൃതര്‍ പറയുന്നത്. കൊല്ലം ഫാത്തിമാ കോളേജിലെ രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിനി രാഖി കൃഷ്ണയാണ് ട്രെയിനിന് മുന്നില്‍ ച‌ാടി ആത്മഹത്യ ചെയ്തത്.

Leave a Reply

Your email address will not be published. Required fields are marked *