ഇന്ന് ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ചെന്നൈയിന്‍ എഫ്‌സിക്കെതിരെ ജയിക്കേണ്ടത് ആരാധകര്‍ക്ക് വേണ്ടിയാണെന്ന് ബ്ലാസ്റ്റേഴ്‌സ് പരിശീലകന്‍ ഡേവിഡ് ജെയിംസ്. കേരള ബ്ലാസ്റ്റേഴ്‌സിന്റെ ഒരു വിജയത്തിനായി കാത്തിരിക്കുന്ന ആയിരക്കണക്കിന് ആരാധകരുണ്ട് ഇന്ന് ജയിക്കേണ്ടത് അവര്‍ക്ക് വേണ്ടി ആണെന്നും ജെയിംസ് പറഞ്ഞു. തുടര്‍ച്ചയായ മൂന്നു പരാജയങ്ങള്‍ക്ക് ശേഷമാണ് ചെന്നൈയിലേക്ക് ബ്ലാസ്റ്റേഴ്‌സ് തിരിച്ചത്.
കടുത്ത ആരാധകരുടെ ഭാഗത്തു നിന്ന് വരെ രൂക്ഷ വിമര്‍ശനമാണ് ബ്ലാസ്റ്റേഴ്‌സ് ഏറ്റുവാങ്ങിയത്. അവസാന നിമിഷം കപ്പിനും ചുണ്ടിനും ഇടയിലാണ് ബ്ലാസ്റ്റേഴ്‌സിന് നോര്‍ത്തീസ്റ്റിനെതിരായ മത്സരം നഷ്ടപ്പെട്ടത്. ഈ സീസണില്‍ ഏറ്റവും കൂടുതല്‍ ഗോളുകള്‍ വഴങ്ങിയ രണ്ടാമത്തെ ടീമാണ് ചെന്നൈയിന്‍. ഭാഗ്യം തുണച്ചാല്‍ ആരാധകര്‍ക്ക് ആശ്വസിക്കാന്‍ ഒരു ജയം ബ്ലാസ്റ്റേഴ്‌സിന് സമ്മാനിക്കാനാവും.
