ബൈപാസ് നിര്‍മ്മാണത്തിനെതിരെ കീഴാറ്റൂരില്‍ സമരം ശക്തമാക്കാന്‍ ‘വയല്‍ക്കിളികളു’ടെ തീരുമാനം. ഡിസംബര്‍ 30 മുതല്‍ സമരം ശക്തമാക്കാനാണ് തീരുമാനം. ‘പരിസ്ഥിതി കേരളം കിഴാറ്റൂരിലേക്ക്’ എന്ന പേരില്‍ വയല്‍ പിടിച്ചെടുക്കല്‍ സമരം നടത്തും. മേധാ പട് കര്‍ അടക്കമുള്ള നേതാക്കളെ പങ്കെടുപ്പിക്കുമെന്നും സമരസമിതി അറിയിച്ചു.
സമര സമിതി യോഗത്തിലാണ് സമരം ശക്തമാക്കാന്‍ തീരുമാനമാത്. കീഴാറ്റൂരില്‍ സിപിഎമ്മും ബിജെപിയും ഒരുപോലെ വഞ്ചിച്ചെന്ന് വയല്‍ക്കിളികള്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഒരു നോട്ടിഫിക്കേഷന്‍ കടലാസ് കൊണ്ട് സമരം അവസാനിക്കില്ലെന്ന് വ്യക്തമാക്കിയ സമരസമിതി കണ്‍വീനര്‍ സുരേഷ് കീഴാറ്റൂര്‍ ബിജെപി തനി സ്വഭാവം കാണിച്ചുവെന്ന് ആരോപിച്ച് രംഗത്തെത്തുകയും ചെയ്തിരുന്നു.
